Monday January 16, 2017
Latest Updates

ഐസിസിലും താലിബാനിലും ഇന്ത്യയില്‍ നിന്ന് 300 ജിഹാദികള്‍; തീവ്രവാദികളില്‍ മലയാളികളും

ഐസിസിലും താലിബാനിലും ഇന്ത്യയില്‍ നിന്ന് 300 ജിഹാദികള്‍; തീവ്രവാദികളില്‍ മലയാളികളും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് 300 ല്‍ അധികം യുവാക്കളെ തീവ്രവാദ സംഘടനകളായ ഐസിസും തെഹ്രീക് ഇ താലിബാനും റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും കേരളം, തമിഴ്‌നാട്, കര്‍ണാടകം, മഹാരാഷ്ര്ട എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാന്നഗളില്‍ നിന്നുള്ളവരാണ്.

ഐസിസ് തീവ്രവാദിയായി പ്രവര്‍ത്തിച്ചിരുന്ന മുംബൈ കല്യാണ്‍ സ്വദേശിയായ ഒരു യുവാവ് ഏറ്റുമുട്ടലില്‍ മരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ യുവാക്കള്‍ തീവ്രവാദ സംഘടനയുടെ വലയില്‍ അകപ്പെട്ടതായി എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയത്.

ഇവരെ ഉപയോഗിച്ച് ഇന്ത്യക്കെതിരെ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാനും തീവ്രവാദികള്‍ക്ക് പദ്ധതി ഉണ്ടെന്നു എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാനായി ഇവര്‍ക്ക് പാകിസ്താന്‍, ഇറാഖ്, സിറിയ എന്നവിടങ്ങളില്‍ പരിശീലനം നല്‍കിവരികയാണെന്നും എന്‍ഐഎ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രമുഖ ദേശീയ ചാനലാണ് എന്‍ഐഎ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

Scroll To Top