Wednesday August 23, 2017
Latest Updates

ഐസിസിനെതിരായ വ്യോമാക്രമണത്തില്‍ ബ്രിട്ടനും പങ്കാളിയാകും

ഐസിസിനെതിരായ വ്യോമാക്രമണത്തില്‍ ബ്രിട്ടനും പങ്കാളിയാകും

ലണ്ടന്‍: ഇറാഖിലെ സുന്നി ഭീകരര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ബ്രിട്ടനും പങ്കാളിയാകും. ഇറാഖിലും സിറിയയിലും അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണത്തില്‍ പങ്കാളിയാകുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഡേവിഡ് കാമറൂണ്‍ അവതരിപ്പിച്ച പ്രമേയത്തിന് അംഗീകാരം ലഭിച്ചു. 43 ന് എതിരെ 524 വോട്ടുകള്‍ക്ക് പ്രമേയം പാസായി. ഇതോടെ ഐസിസ് തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ ബ്രിട്ടനും പങ്കാളിയാകും.

നേരത്തെ ഫ്രാന്‍സും ആക്രമണത്തില്‍ പങ്കാളിയായിരുന്നു. അതേസമയം ബ്രിട്ടന്‍ ആക്രമണത്തില്‍ പങ്കാളിയായിരുന്നില്ല. എന്നാല്‍ തങ്കലിലുള്ള ബ്രിട്ടീഷ് പൌരന്‍ കൊല്ലപ്പെട്ട ശേഷമാണ് വ്യോമാക്രമണത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിനെക്കുറിച്ച് ബ്രിട്ടന്‍ ആലോചിച്ച് തുടങ്ങിയത്. ഐസിസിനെ അടിച്ചമര്‍ത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി കാമറൂണ്‍ പാര്‍ലമെന്റ് അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് ആക്രമണത്തിന് അനുകൂലമായി പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്തത്. ആക്രമണം വര്‍ഷങ്ങളോളം നീണ്ടേക്കാമെന്നും കാമറൂണ്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ കാമറൂണ്‍ പറഞ്ഞു. ബ്രിട്ടനെക്കൂടാതെ 16 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വിട്ടുകൊടുക്കുമെന്ന് ഡെന്‍മാര്‍ക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

Scroll To Top