Monday November 20, 2017
Latest Updates

ഐറീഷ് യുവജനങ്ങള്‍ക്കായി 10,000 തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ കാനഡയുടെ തീരുമാനം 

ഐറീഷ് യുവജനങ്ങള്‍ക്കായി 10,000 തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ കാനഡയുടെ തീരുമാനം 

ഡബ്ലിന്‍ :കുടിയേറ്റ സ്വപ്നങ്ങളുമായി കഴിയുന്ന 10,000ഐറിഷ് യുവജനങ്ങള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ കാനഡയുടെ തീരുമാനം.

കനേഡിയന്‍ ഇമിഗ്രേഷന്‍ സര്‍വീസ് നിയമപ്രകാരം 2018ല്‍ കുടിയേറ്റക്കാരുടെ ആകെ എണ്ണം 300,000ത്തില്‍ നിന്നും 310,000 ആക്കുന്നതിനും അതിനടുത്ത വര്‍ഷം 330,000, 2020ല്‍ 340,000 എന്നിങ്ങനെ ഉയര്‍ത്താനുമാണ് തീരുമാനം.

യുവ പ്രൊഫഷണലുകളും വര്‍ക്കിംഗ് പെര്‍മിറ്റുള്ളവരുമടക്കം 18നും 35നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഈ ഓഫര്‍ ലഭ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കാനഡയില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും രണ്ട് വര്‍ഷത്തെ വിസയാണ് അനുവദിച്ചത്. അതേസമയം, അന്താരാഷ്ട്ര കോ-ഓപ്ട് വിസകള്‍ ഒരു വര്‍ഷത്തേക്കാണ്.

കുറയുന്ന ജനനനിരക്ക്, ഉയരുന്ന പ്രായമായവരുടെ സംഖ്യ തുടങ്ങിയ ഘടകങ്ങള്‍ അവരുടെ സമ്പദ് വ്യവസ്ഥയ്ക്കും തൊഴില്‍ ആവശ്യങ്ങള്‍ക്കും ഭീഷണിയാകുമെന്നതിനാലാണ് അവരുടെ ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതെന്ന് കനേഡിയന്‍ ഗവണ്‍മെന്റ് വെബ്സൈറ്റ് വിശദീകരിക്കുന്നു.കനേഡിയന്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ഈ കുടിയേറ്റം ഉപകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

‘മധ്യവര്‍ഗത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നതിനൊപ്പം അതിര്‍ത്തികളെ സംരക്ഷിക്കാനും, ആരോഗ്യം, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കാനും കാനഡ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്’ കനേഡിയന്‍ സര്‍ക്കാര്‍ വെബ്സൈറ്റ് പറയുന്നു.

ഐറിഷ് കുടിയേറ്റക്കാരുടെ ഇഷ്ട കേന്ദ്രമാണ് കാനഡ .ഓരോ വര്‍ഷവും ആയിരക്കണക്കിന് യുവജനങ്ങളാണ് അയര്‍ലണ്ടില്‍ നിന്നും കാനഡയിലെത്തുന്നത്.


 

Scroll To Top