Wednesday June 28, 2017
Latest Updates

ഐറീഷ് നഴ്സുമാര്‍ പറക്കുന്നത് വിദേശ ജോലി തേടി,വലയുന്നത് അയര്‍ലണ്ടില്‍ ജോലി തേടി വന്നവര്‍

ഐറീഷ് നഴ്സുമാര്‍ പറക്കുന്നത് വിദേശ ജോലി തേടി,വലയുന്നത് അയര്‍ലണ്ടില്‍ ജോലി തേടി വന്നവര്‍

ഡബ്ലിന്‍ :ഭൂരിപക്ഷം ഐറിഷ് നഴ്സിങ് വിദ്യാര്‍ഥികളും വിദേശജോലി ലക്ഷ്യമിടുന്നവരാണെന്ന് പുതിയ പഠനം. യോഗ്യത നേടിയാലുടന്‍ 78ശതമാനം നഴ്സുമാരും വിദേശത്തേക്ക് പറക്കും.ഇവിടെയൊരു മെച്ചപ്പെട്ട സ്ഥിരം കരാറിനായി ഒരു വര്‍ഷം കാത്തിരുന്നതിനുശേഷമാണ് 79 ശതമാനം പേരും അയല്‍രാജ്യത്തേക്ക് പറക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

ഐറിഷ് നഴ്സസ് ആന്റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ) 1500 അവസാന വിദ്യാര്‍ഥികളിലാണ് സര്‍വെ നടത്തിയത്.അയര്‍ലണ്ടിലെ ജോലിഭാരമാണ് മറ്റു രാജ്യങ്ങള്‍ തേടാന്‍ പുതുതായി പുറത്തുവരുന്ന നഴ്സുമാരെ പ്രേരിപ്പിക്കുന്നത്.ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം ഐറിഷ് നഴ്സുമാര്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണനയും സാമ്പത്തിക ആനുകൂല്യങ്ങളും ഇവരെ അങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കുന്നു.

എച്.എസ്.ഇയുമായി കരാറിലേര്‍പ്പെട്ടതായി 30ശതമാനം പേരും അറിയിച്ചു. ഇതില്‍ 16ശതമാനംപേര്‍ക്കും സ്ഥിരം കരാര്‍ ആണ് ലഭിച്ചത്.എന്നാല്‍ 70 ശതമാനവും പഠനം കഴിഞ്ഞ ഉടന്‍ വിദേശജോലിക്കായി ഉദ്ദേശിച്ചു തന്നെ ഓവര്‍സീസ് ഏജന്‍സികളെ സമീപിച്ചവരായിരുന്നു.

സര്‍ക്കാര്‍ ചിലവില്‍ പഠിച്ചിറങ്ങുന്ന നഴ്സുമാര്‍ രാജ്യത്ത് യാതൊരു പ്രയോജനവും നല്‍കാതെ പായുമ്പോള്‍ അവശേഷിക്കുന്നവരുടെ ചുമലിലേക്കാണ് ഇരട്ടി ജോലിഭാരം വരുന്നത്.ഇരുപത് ശതമാനത്തോളം നഴ്സിംഗ് ജോലികള്‍ പൊതുമേഖലയില്‍ ഇപ്പോഴും ഒഴിവുണ്ടെന്നാണ് കണക്കുകള്‍.

Scroll To Top