Saturday October 20, 2018
Latest Updates

ഐറിഷ് സര്‍ക്കാര്‍ ഏജന്‍സി സംഘടിപ്പിക്കുന്ന എഡ്യുക്കേഷണല്‍ ഫെയര്‍ നാളെ (ഫെബ്രുവരി 21 ന്) കൊച്ചിയില്‍ 

ഐറിഷ് സര്‍ക്കാര്‍ ഏജന്‍സി സംഘടിപ്പിക്കുന്ന എഡ്യുക്കേഷണല്‍ ഫെയര്‍ നാളെ (ഫെബ്രുവരി 21 ന്) കൊച്ചിയില്‍ 

ഡബ്ലിന്‍: വിദേശ പഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടകേന്ദ്രമായി മാറിയിരിക്കുന്ന അയര്‍ലണ്ടിലെ സര്‍ക്കാര്‍ ഏജന്‍സിയായ എഡ്യൂക്കേഷന്‍ അയര്‍ലണ്ട് കേരളത്തിലെ വിദ്യാര്‍ത്ഥികളെ തേടി നാളെ കൊച്ചിയില്‍ സെമിനാര്‍ നടത്തുന്നു.അയര്‍ലണ്ടിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലും,കോളജുകളിലും 2018-19 വര്‍ഷങ്ങളില്‍ അപേക്ഷിക്കാവുന്ന കോഴ്സുകളെകുറിച്ചും,അയര്‍ലണ്ടിലെ ഉപരിപഠന-ജോലി സാധ്യതകളെ കുറിച്ചും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൃത്യമായ ദിശാബോധം നല്കുന്നതിനായാണ് സെമിനാര്‍ ഒരുക്കിയിരിക്കുന്നത്.

2017 ല്‍ ഉന്നത പഠനത്തിന് ഇവിടേയ്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 25 ശതമാനം കൂടിയിരുന്നു. അയര്‍ലണ്ടിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ ‘എഡ്യൂക്കേഷന്‍ ഇന്‍ അയര്‍ലണ്ട് ‘ സ്പെഷ്യല്‍ കാമ്പയിനായി തിരെഞ്ഞെടുത്ത അഞ്ച് ഇന്ത്യന്‍ സിറ്റികലൊന്നാണ് കൊച്ചി. ഡല്‍ഹി, പൂനെ എന്നിവിടങ്ങളിലും 24,25 ദിവസങ്ങളിലായി ഇതേ സംഘം സന്ദര്‍ശനം നടത്തും.


ഇന്ത്യന്‍ പര്യടനത്തിന് അയര്‍ലണ്ടിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മേരി മിറ്റല്‍ ഓ കോണര്‍ നേതൃത്വം നല്‍കും.(ഫോട്ടോ:ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി മന്ത്രി ഇന്ത്യന്‍ അംബാസിഡറെ സന്ദര്‍ശിച്ചപ്പോള്‍)

കൊച്ചിയില്‍ ഫെബ്രുവരി 21 ന്(നാളെ) മറൈന്‍ ഡ്രൈവിലെ ലെ ദി ഗേറ്റ് വേ ഹോട്ടലില്‍ വെച്ചാണ് പരിപാടി.ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തുടങ്ങുന്ന സെമിനാര്‍ 6 മണി വരെ നീളും.

അയര്‍ലണ്ടിലെ പ്രധാനപ്പെട്ട 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികളാണ് ഈ ഫെയറില്‍ പങ്കെടുക്കാന്‍ എത്തുന്നത്.വിദ്യാര്‍ത്ഥികള്‍ക്കും, മാതാപിതാക്കള്‍ക്കും നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുവാനും, സംശയങ്ങള്‍ തീര്‍ക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കും. അയര്‍ലണ്ടിലെ സാമൂഹിക- സാംസ്‌കാരിക മേഖലകളെക്കുറിച്ചും, വിദ്യഭ്യാസ അന്തരീക്ഷത്തെക്കുറിച്ചും, താമസ സൗകര്യങ്ങള്‍, വിസ നടപടിക്രമങ്ങള്‍, ജോലി സാദ്ധ്യതകള്‍ തുടങ്ങിയവയെക്കുറിച്ചും കൂടുതല്‍ അറിയുവാനുമുള്ള അവസരമാണ് ഇത്.

വിദ്യാഭ്യാസ മേഖലയിലും, ജീവിത നിലവാരത്തിലും ഉള്ള അയര്‍ലണ്ടിന്റെ ഉയര്‍ച്ചയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. വിദ്യഭ്യാസ രംഗത്തു സര്‍ക്കാര്‍ വലിയ തുക ചെലവഴിക്കുന്നതും നവീന രീതികള്‍ പരീക്ഷിക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്.

ഇംഗ്ലീഷ് പ്രധാന ഭാഷയായി സംസാരിക്കുന്ന ഏക യൂറോപ്യന്‍ രാജ്യം അയര്‍ലണ്ടാണ് എന്നതും, എല്ലാ അയര്‍ലന്‍ഡ് യുണിവേഴ്സിറ്റികളും ലോക റാങ്കിങ്ങില്‍ മുന്‍ നിരയിലാണ് എന്ന പ്രത്യേകതയുമാണ് വിദ്യാര്‍ത്ഥികള്‍ അയര്‍ലണ്ട് ഉപരിപഠനത്തിനായി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങള്‍ , സൗഹൃദപരമായ പഠന സൗകര്യവും സുരക്ഷിതത്വവും ഈ യൂണിവേഴ്സിറ്റികള്‍ ഒരുക്കുന്നു എന്നതും പ്രധാനമായവയാണ്. യു.ന്‍ ന്റെ ‘ബെസ്ററ് കണ്‍ട്രി ടു ലിവ് 2017’ ല്‍ അയര്‍ലണ്ട് ലോകത്തു എട്ടാമതാണ്. 34 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 5000 ല്‍ അധികം കോഴ്‌സുകളുമായി 100 ല്‍ അധികം സ്‌കോളര്‍ഷിപ്പുകളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഒപ്പം പഠനശേഷം രണ്ടു വര്‍ഷത്തെ സ്റ്റേ ബാക്ക് സൗകര്യവും പഠനത്തിന് ശേഷം നല്‍കുന്നുണ്ട്.

‘അതി വേഗത്തില്‍ വളരുന്ന സാമ്പത്തിക രാജ്യമായ അയര്‍ലണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടാനും എളുപ്പമാണ്. തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനം മാത്രമാണ്. ആയിരത്തില്‍ അധികം മള്‍ട്ടി നാഷണല്‍ കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍, ഫേസ്ബുക്, ഗൂഗിള്‍ വിവിധ ഫര്‍മാസിക്യൂട്ടിക്കല്‍ കമ്പനികള്‍ തുടങ്ങിയവയുടെ ഹബ് ആയിരിക്കുകയാണ്.

ട്രിനിറ്റി കോളേജ് ഡുബ്ലിന്‍, യൂണിവേഴ്സിറ്റി കോളേജ് കോര്‍ക്ക് , യൂണിവേഴ്സിറ്റി കോളേജ് ഡുബ്ലിന്‍, യൂണിവേഴ്സിറ്റി ഓഫ് ലീമെറിക് അത്‌ലണ്‍ ഇന്സ്ടിട്യൂട് ഓഫ് ടെക്നോളജി, കോര്‍ക്ക് ഇന്സ്ടിട്യൂട് ഓഫ് ടെക്നോളജി, കോളേജ് ഓഫ് കമ്പ്യൂട്ടിങ് ടെക്നോളജി,ഡബ്ലിന്‍ ബിസിനസ് സ്‌കൂള്‍, ഡബ്ലിന്‍ ഇന്സ്ടിട്യൂട് ഓഫ് ടെക്നോളജി, ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റി, ഗ്രിഫിത് കോളേജ്, ഇന്സ്ടിട്യൂട് ഓഫ് ടെക്നോളജി ബ്ലാച്ചാര്‍ഡ്‌സ്ടൗണ്‍, ഇന്സ്ടിട്യൂട് ഓഫ് കാര്‍ലോ, ലിമെറിക്ക് ഇന്സ്ടിട്യൂട് ഓഫ് ടെക്നോളജി, ലെറ്റര്‍കെന്നി ഇന്സ്ടിട്യൂട് ഓഫ് ടെക്നോളജി,മൈന്യൂത്ത് യൂണിവേഴ്സിറ്റി, മൈക്കിള്‍ സമര്‍ഫിറ് ബിസിനസ് സ്‌കൂള്‍(യൂസിഡി),നാഷണല്‍ കോളേജ് ഓഫ് അയര്‍ലന്‍ഡ് , തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
http://www.educationinireland.com/en/News/Education-in-Ireland-Fairs-India-February-2018.html
ഐറിഷ് മലയാളി ന്യൂസ്

Scroll To Top