Wednesday September 20, 2017
Latest Updates

ഐറിഷ് സമ്പദ്ഘടന അടുത്ത വര്‍ഷം 3.3 ശതമാനം വളര്‍ച്ച നേടുമെന്ന് സെന്‍ട്രല്‍ ബാങ്ക്

ഐറിഷ് സമ്പദ്ഘടന അടുത്ത വര്‍ഷം 3.3 ശതമാനം വളര്‍ച്ച നേടുമെന്ന് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍: ഐറിഷ് സമ്പദ്ഘടന അടുത്ത വര്‍ഷം 3.3 ശതമാനം വളര്‍ച്ച നേടുമെന്ന് സെന്‍ട്രല്‍ ബാങ്ക്. അയര്‍ലണ്ടില്‍ നിന്ന് കയറ്റുമതി വര്‍ദ്ധിച്ചതും നികുതി വരുമാനം വര്‍ദ്ധിച്ചതുമാണ് ഐറിഷ് സമ്പദ്ഘടനയ്ക്ക് നേട്ടമായത്. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച ഈ വര്‍ഷം 2.5 ശതമാനവും അടുത്ത വര്‍ഷം 3.3 ശതമാനവുമായി വര്‍ദ്ധിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രവചിക്കുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ സാമ്പത്തിക പ്രവചനം ശരിയായാല്‍ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ 12 ഇരട്ടി വേഗത്തില്‍
ഐറിഷ് സമ്പദ്ഘടന വളരുമെന്നാണ് സൂചന.

ജിഡിപി വളര്‍ച്ച നേടുന്നതിനനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് കുറയുമെന്നും സെന്‍ട്രല്‍ ബാങ്ക് പ്രവചിക്കുന്നു. തൊഴിലില്ലായ്മ നിരക്ക് ഈ വര്‍ഷം 11.4 ശതമാനമായും അടുത്ത വര്‍ഷം 10.5 ശതമാനമായും കുറയും. കഴിഞ്ഞ വര്‍ഷം
തൊഴിലില്ലായ്മ നിരക്ക് 13 ശതമാനമായിരുന്നു. മുമ്പ് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ഐറിഷ് സമ്പദ്ഘടന വളര്‍ച്ച പ്രാപിക്കുന്നതെന്നു സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Scroll To Top