Monday June 25, 2018
Latest Updates

ഐറിഷ് വിപണിയിലെ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളില്‍ വ്യാജന്മാര്‍ സുലഭം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ഐറിഷ് വിപണിയിലെ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളില്‍ വ്യാജന്മാര്‍ സുലഭം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ഡബ്ലിന്‍ :ഐറിഷ് വിപണിയിലെ പല  സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളിലും ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതായി ആരോഗ്യ പ്രശ്ന നിയന്ത്രണ അതോറിറ്റിയും (എച്ച് പി ആര്‍ എ), ഹെല്‍ത്ത് സര്‍വീസ് എക്സിക്യുട്ടീവും(എച്ച്എസ്ഇ) മുന്നറിയിപ്പ് നല്‍കി.അയര്‍ലണ്ടിലെ 728 വ്യാജ ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ച ശേഷമാണ് മുന്നറിയിപ്പ് നല്‍കിയത്.

ഈ സൗന്ദര്യ സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ പരിശോധനാ ഫലങ്ങളില്‍ ആര്‍സെനിക്, ലെഡ് തുടങ്ങിയ ദോഷകരമായ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും.

കെയിലി കോസ്മെറ്റിക്സ,കെയിലി ജെനെര്‍, അര്‍ബന്‍ ഡികെയ് എന്നിവയുടെ സൗന്ദര്യസംരക്ഷണ ബ്രാന്‍ഡുകള്‍ അവയില്‍ ചിലതാണ്.കെയിലി ഹോളി ഡേബര്‍ഗണ്ടി, ബ്രോണ്‍സ് ഐഷഡോഡ് പാലറ്റുകള്‍, കൈലി മാറ്റ് ലിക്വിഡ് ലിപ്സ്റ്റിക്ക്, ലിപ് ലൈനര്‍, അബാന്‍ ഡെലേ ഐ ഐഷോഡ് പാലറ്റുകള്‍ എന്നിവയാണ് കണ്ടെത്തിയ വ്യാജ ഉല്‍പ്പന്നങ്ങള്‍.

ന്യൂ ഇയര്‍ സീസണ്‍ ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങളുടെ ‘ആഘോഷ’ കാലമാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.തീര്‍ത്തും ദോഷകരമമായ ഉല്‍പ്പന്നങ്ങളെ ഒഴിവാക്കണമെന്നു ഷോപ്പര്‍മാരോടും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

Scroll To Top