Saturday December 16, 2017
Latest Updates

ഐറിഷ് വാട്ടര്‍ :റീഫണ്ട് ചെക്ക് വരാറായി ,പണമടച്ചവരുടെ ശ്രദ്ധയ്ക്ക്….

ഐറിഷ് വാട്ടര്‍ :റീഫണ്ട് ചെക്ക് വരാറായി ,പണമടച്ചവരുടെ ശ്രദ്ധയ്ക്ക്….

ഡബ്ലിന്‍:നേരത്തെ അടച്ച വെള്ളക്കരം തിരികെ ലഭിക്കുന്നതിന് അര്‍ഹരായവര്‍ അവരുടെ യഥാര്‍ത്ഥ മേല്‍വിലാസം നല്‍കണമെന്ന് വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ്. ആരുടെയെങ്കിലും മേല്‍വിലാസത്തില്‍ മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ അത് കൃത്യമായി നല്‍കേണ്ടതാണ്.

അല്ലാത്തപക്ഷം കാല താമസം നേരിടേണ്ടിവരും. എങ്കിലും അര്‍ഹരായ എല്ലാവര്‍ക്കും പണം തിരികെ കിട്ടുന്നതിന് വേണ്ടി സുതാര്യമായി ഇടപെടുമെന്ന് വാട്ടര്‍ അതോറിറ്റി വക്താവ് ഇമോണ്‍ ഗല്ലന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം അനുസരിച്ചു 990000 ഉപഭോക്താക്കള്‍ക്കായി 173 മില്ല്യണ്‍ യൂറോ തിരികെ നല്‍കും.

അടച്ച തുകയുടെ അനുപാതമായി ചെക്കുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. താമസ സ്ഥലം മാറിയ ഉപഭോക്താക്കള്‍ തിങ്കള്‍ വെള്ളി ദിവസങ്ങള്‍ വാട്ടര്‍ അതോറിറ്റിയുടെ 1850 448 448 നമ്പറില്‍ ബന്ധപെടേണ്ടതാണ്.

Scroll To Top