Thursday October 18, 2018
Latest Updates

ഐറിഷ് വാട്ടര്‍ ചാര്‍ജ് : റീഫണ്ട് തുക കൈപ്പറ്റാത്ത പതിനായിരങ്ങളില്‍ നിങ്ങളും ഉണ്ടോ ?

ഐറിഷ് വാട്ടര്‍ ചാര്‍ജ് : റീഫണ്ട് തുക കൈപ്പറ്റാത്ത പതിനായിരങ്ങളില്‍ നിങ്ങളും ഉണ്ടോ ?

ഡബ്ലിന്‍:ഐറിഷ് വാട്ടര്‍ ചാര്‍ജ് തിരിച്ചു വാങ്ങാത്തവരില്‍ നിങ്ങളുമുണ്ടോ? ഒന്‍പതു ലക്ഷത്തോളം ഉപഭോക്താക്കള്‍ക്കായി 165 മില്യണ്‍ യൂറോ ഐറിഷ് വാട്ടര്‍ കമ്പനി ഇതിനകം തിരികെ നല്‍കിക്കഴിഞ്ഞു. എന്നാല്‍ 25% ആളുകളെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. അവരുമായി ബന്ധപ്പെടുന്നതിനുള്ള വഴികള്‍ ആലോചിക്കുന്നതായി കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

ഉപഭോക്താക്കളുമായി കമ്പനി തന്നെ നേരിട്ട് സംസാരിച്ചാണ് റീഫണ്ട് തുക കൈപ്പറ്റാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. എന്നാല്‍ കുറേപ്പേരെ കോണ്‍ടാക്ട് ചെയ്യാന്‍ ഇനിയും സാധിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കളില്‍ പലരും വിവരങ്ങള്‍ പുതുക്കി നല്‍കാത്തതിനാല്‍ അവരുമായി ബന്ധപ്പെടുന്നതിന് സാധിച്ചിട്ടില്ലെന്നാണ് കമ്പനി പറയുന്നത്.

ആളുകളുമായി നേരിട്ട് കോണ്‍ടാക്ട് ചെയ്യുന്നതിന് സാധിക്കാത്തതിനാല്‍ നിര്‍ദ്ദേശം ആളുകളിലേക്ക് എത്തിക്കുന്നതിനായി വിവിധ മാധ്യമങ്ങളെ ഉള്‍പ്പെടുത്തി ക്യാമ്പയിന്‍ നടത്തിയിരിക്കുകയാണ് കമ്പനി.

വാട്ടര്‍ ചാര്‍ജ് അടച്ച സ്ഥലത്തു നിന്നും മാറി താമസിക്കുകയോ,ഫോണ്‍ നമ്പറോ മേല്‍വിലാസമോ മാറുകയോ ചെയ്തവര്‍ ഐറിഷ് വാട്ടറുമായി ബന്ധപ്പെട്ടാല്‍ അവര്‍ അടച്ച തുക തിരികെ ലഭിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു

Scroll To Top