Tuesday January 24, 2017
Latest Updates

ഐറിഷ് റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന് റോഡ് വാച്ച്‌ഡോഗിന്റെ മുന്നറിയിപ്പ് 

ഐറിഷ് റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന് റോഡ് വാച്ച്‌ഡോഗിന്റെ മുന്നറിയിപ്പ് 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന് എഎ റോഡ്‌വാച്ച്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായ ഏറ്റവും വലിയ ഗതാഗതക്കുരുക്കാന് ഈ മാസം അയര്‍ലണ്ടിനെ കാത്തിരിക്കുന്നതെന്നും റോഡ്‌വാച്ച് മുന്നറിയിപ്പ് നല്‍കി. പ്രതിദിനം വാഹനങ്ങളുടെ എണ്ണം പെരുകുകയും ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുകയും ചെയ്യുകയാണ്. കൂടുതല്‍ ജനസാന്ദ്രതയുള്ള ഡബ്ലിന്‍, കോര്‍ക്ക് ഗാല്‍വെ തുടങ്ങിയ മേഖലകളില്‍ ഈ വര്‍ഷം പ്രകടമായ തോതില്‍ ഗതാഗതക്കുരുക്ക് വര്‍ദ്ധിച്ചതായി റോഡ്‌വാച്ച് വ്യക്തമാക്കി. 

ഈ മാസം മുതല്‍ ക്രിസ്ത്മസ് സീസണ്‍ വരെ ഈ വര്‍ഷത്തെ ഏറ്റവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയമായിരിക്കുമെന്ന് റോഡ്‌വാച്ച് മുന്നറിയിപ്പ് നല്‍കി. ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് ഉണ്ടായിരുന്ന അവസ്ഥയിലേക്ക് അയര്‍ലണ്ട് മടങ്ങുമെന്നാണ് റോഡ്‌വാച്ച് അധികൃതരുടെ നിഗമനം. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി മാറി കൂടുതല്‍ വാഹനങ്ങളും നിരത്തില്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ റോഡിലെ പ്രതിസന്ധി രൂക്ഷമായി. 

ഗതാഗതക്കുരുക്കിന്റെ ഏറ്റവും പ്രധാന ഒരു കാരണം ഗതാഗതക്കുരുക്കാണെന്ന് നിസംശയം പറയാമെന്നും റോഡ്‌വാച്ച് അധികൃതര്‍ പറഞ്ഞു. 1989 ന് ശേഷം സ്വകാര്യ കാറുകള്‍ മാത്രം 1.88 മില്യനായി വര്‍ദ്ധിച്ചു. 89 ന് ശേഷം സ്വകാര്യ കാര്‍ രജിസ്‌ട്രേഷനില്‍ ഇരട്ടിയോളം വര്‍ദ്ധന രേഖപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ കാര്‍ വില്‍പ്പനയില്‍ 30 ശതമാനം വര്‍ദ്ധന ഉണ്ടായി. ഇതാണ് ഐറിഷ് റോഡുകളിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്

Scroll To Top