Tuesday July 17, 2018
Latest Updates

ഐറിഷ് മാര്‍ക്കറ്റില്‍ പോത്തിറച്ചി  വ്യാപകമാവുന്നു,എരുമ വളര്‍ത്തലും !

ഐറിഷ് മാര്‍ക്കറ്റില്‍ പോത്തിറച്ചി  വ്യാപകമാവുന്നു,എരുമ വളര്‍ത്തലും !

വെക്സ്ഫോര്‍ഡ് :ഐറിഷ് വിപണിയില്‍ അപൂര്‍വമായ പോത്തിറച്ചിയ്ക്ക് വന്‍ ഡിമാന്‍ഡ്.

ക്രിസ്മസ് വിപണി മുന്നില്‍ക്കണ്ട് വെക്സ്ഫോര്‍ഡ് കര്‍ഷകനായ ലിയാം ബൈറണെ പോലെ എരുമകളെയും പോത്തുകളെയും ഒരുക്കുന്ന അപൂര്‍വം കര്‍ഷകരൊക്കെ സന്തോഷത്തിലാണ്.

ക്രിസ്മണിയില്‍ വിപണിയില്‍ എരുമയിറച്ചിക്കും ബര്‍ഗറിനുമൊക്കെ ആവശ്യക്കാരേറെയാണ്.ഇത് മുന്നില്‍ക്കണ്ടാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കൂട്ടം എരുമകളെ , ബൈറണ്‍ വാങ്ങിയത്.

ഇപ്പോള്‍ സ്വന്തം എരുമ ഫാമില്‍ നിന്നുള്ള നിന്നും ആദ്യബാച്ച് മാംസം വില്‍പ്പനയ്ക്ക് റെഡി ആക്കിയിരിക്കുകയാണ്.അമ്പതോളം എരുമകളാണ് ബൈറണിന്റെ ഫാമിലുള്ളത്.

എരുമകളെ 20 മാസത്തിനുള്ളില്‍ ഇറച്ചിക്കായി ഉപയോഗിക്കാം.എന്നാല്‍ 30 മാസത്തിനുള്ളിലാണെങ്കില്‍ ഇത് ഏറ്റവും മികച്ചതാണ്. മറ്റ് മൃഗങ്ങളെ പോലെയല്ല. വളരെ കുറഞ്ഞ വെറ്റിനറി ശ്രദ്ധ ആവശ്യമുള്ളവയാണ് ഈ മൃഗങ്ങള്‍. കൈകാര്യം ചെയ്യാന്‍ അത്ര എളുപ്പമല്ലെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

പ്രോട്ടീന്‍ കൂടുതലുള്ള ,കൊഴുപ്പ് കുറഞ്ഞ എരുമ ഇറച്ചി അടുത്തിടെയാണ് ഐറിഷ്‌കാര്‍ കാര്യമായി കഴിക്കാന്‍ തുടങ്ങിയതെന്നാണ് വെക്‌സ് ഫോര്‍ഡിലെ ഈ കര്‍ഷകന്‍ പറയുന്നത്.ഡിമാന്‍ഡ് കൂടിയതോടെ എരുമകളെക്കുറിച്ച് ഒരു ഗവേഷണം തന്നെ നടത്തിയ ഇദ്ദേഹം ഏഷ്യന്‍ വംശത്തില്‍ പെട്ട എരുമകളെ വളര്‍ത്താന്‍ തുടങ്ങുകയായിരുന്നു.

ബൈറണിന്റെ ഫാമില്‍ നിന്നും ഒന്‍പത് മൈല്‍ അകലെ ബലിമണിയിലെ സീഫീല്‍ഡ് ഹോട്ടല്‍ ആന്‍ഡ് സ്പാ റിസോര്‍ട്ടില്‍ എരുമയിറച്ചി കൊണ്ടുള്ള ബര്‍ഗര്‍ വില്‍ക്കുന്നുണ്ട്.

രണ്ടു കഷണം സ്റ്റീക് ,എരുമയിറച്ചി കൊണ്ടുള്ള ബര്‍ഗര്‍, സോസേജ് എന്നിവയോടൊപ്പം ഒരു കിലോ എരുമ ഇറച്ചിയും കൂടിയുള്ള ഒരു പാക്കേജായാണ് ബൈറോന്റെ വില്‍പ്പന. വില കേട്ട് ഞെട്ടണ്ട.വെറും 35 യൂറോ മാത്രം!

ബൈറന്റെയും സുഹൃത്തുക്കളുടെയും എരുമ വളര്‍ത്തലിന്റെ പിന്നാലെ കോര്‍ക്കിലെ മറ്റൊരു കര്‍ഷകന്‍ അയര്‍ലണ്ടില്‍ ഇതാദ്യമായി പാല്‍ ആവശ്യത്തിനായും എരുമകളെ വളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.കില്‍ന മര്‍ട്രായിലെ ഈ ഫാമില്‍ 130 എരുമകളാണ് ഉള്ളത്.

Scroll To Top