Thursday February 22, 2018
Latest Updates

ഐറിഷ് മാഫിയ തലവന്‍മാരായ കിനഹന്‍ സംഘവും ദുബായ് വിടാനൊരുങ്ങുന്നു 

ഐറിഷ് മാഫിയ തലവന്‍മാരായ കിനഹന്‍ സംഘവും ദുബായ് വിടാനൊരുങ്ങുന്നു 

ദുബായ്:സാഹസിക സിനിമകളെ വെല്ലുന്ന കുപ്രസിദ്ധ ഐറിഷ് ഗ്യാങ്ങസ്റ്റര്‍മാരായ ക്രിസ്റ്റി കീനഹനും മക്കളായ ഡാനിയേലും ക്രിസ്റ്റഫര്‍ ജൂനിയറും യുഎഇ വിട്ടേക്കും. ദുബായില്‍ നിന്നും പുറത്ത് പോകാന്‍ ഇവര്‍ക്കെതിരെ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തില്‍ സൗത്ത് അമേരിക്കയോ സൗത്ത് ആഫ്രിക്കയോ ആയിരിക്കും ഇവരുടെ അടുത്ത താവളം.

ഇനി മുതല്‍ വിദേശികള്‍ക്ക് യുഎഇ വിസ ലഭിക്കണമെങ്കില്‍ മാത്രരാജ്യത്ത് നിന്നും പോലീസ് പതിച്ച് നല്‍കുന്ന സ്വാഭവ സര്‍ട്ടിഫിക്കേറ്റും ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ചില്ലെങ്കില്‍ ഇനി മുതല്‍ യുഎയിലേക്ക് പോകാന്‍ സാധിക്കില്ല. ഇതും കിനഹന്‍ ഗ്യാങ്ങിനെ ദുബായി വിടാന്‍ പ്രേരിപ്പിക്കുന്നതായാണ് വിവരം

കള്ളക്കടത്തും കൊലപാതകവും കൊളളസംഘത്തിന്റെ കുടിപ്പകയുമായി ഒരു പതിറ്റാണ്ടായ അയര്‍ലണ്ടിനെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയാണ് ഇവര്‍ തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്.ബില്യണുകളുടെ മൂല്യമാണ് ക്രിസ്റ്റി കീന്‍ഹാനും മക്കളായ ഡാനിയേലും ക്രിസ്റ്റഫര്‍ ജൂനിയറും മാഫിയ ബിസിനസിലൂടെ നേടിയിരിക്കുന്നത്.

കീനഹാനിന്റെ എതിരാളികളായ ഹച്ച് ഗ്യാങ്ങിനെയും സംഘാംഗങ്ങളെയും ഇല്ലാതാക്കുന്നതിനായി നിരവധി പേരെ ഇവര്‍ നിയോഗിച്ചിരുന്നു. തോക്കടക്കമുള്ള ആയുധങ്ങളും മറ്റും എത്തിക്കുന്നതും സൂക്ഷിക്കുന്നതും ഇവരായിരുന്നു. എന്നാല്‍ ഗാര്‍ഡ ഈ നീക്കം പൊളിക്കുകയും ആയുധങ്ങളടക്കം ഇവരെ പിടികൂടുകയും ചെയ്തു. റിവോള്‍വറും ഹാന്‍ഡ്ഗണ്ണുകളുമടക്കമുള്ള കിന്ഹാനിന്റെ ആയുധശേഖരം തീവ്രവാദികളില്‍ നിന്ന് കണ്ടെടുക്കുന്നതിനേക്കാള്‍ കൂടുതലായിരുന്നു.

Scroll To Top