Tuesday September 25, 2018
Latest Updates

ഐറിഷ് മലയാളി’ പക്ഷം പിടിച്ചാണോ എഴുതുന്നത്…?വിശദീകരിക്കാതെ വയ്യ !

ഐറിഷ് മലയാളി’ പക്ഷം പിടിച്ചാണോ എഴുതുന്നത്…?വിശദീകരിക്കാതെ വയ്യ !

അയര്‍ലണ്ടിലെ നഴ്സിംഗ് മേഖലയില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ യാദൃശ്ചികമായാണ് ചര്‍ച്ചകള്‍ തുടങ്ങിയത് എന്ന് പറയാനാവില്ല.കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി തന്നെ ഐറിഷ് മലയാളി ഇത്തരം തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.അയര്‍ലണ്ടിലെ മലയാളികളുടെ നന്മ ആഗ്രഹിക്കുന്ന ഒട്ടേറെ പേര്‍ വിചാരിക്കുന്നതും ആരോഗ്യകരമായ റിക്രൂട്ടിംഗ് വഴി ഇവിടുത്തെ അവസരങ്ങള്‍ കണ്ടെത്താന്‍ പുതിയതായി വരുന്നവരെ സഹായിക്കണം എന്നാണ്.

എങ്കിലും അയര്‍ലണ്ടില്‍ എത്തിയ നഴ്സുമാരെ കുതിരലായത്തില്‍ തള്ളി എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് നഴ്സിംഗ് മേഖലയിലെ തട്ടിപ്പുകള്‍ സഹിക്കാവുന്നതിന് അപ്പുറമെത്തി എന്ന ബോധ്യത്തിലേയ്ക്ക് നാമെത്തിയത്.അത്തരം ഒരു ബോധ്യമുണ്ടാക്കിയവരെ അഭിനന്ദിക്കാതെ വയ്യ.

പക്ഷേ അത്തരമൊരു സംഭവത്തിന്റെ നിജസ്ഥിതി ഐറിഷ് മലയാളി പുറത്തുവിട്ടപ്പോള്‍ മുതല്‍ ഒരു പക്ഷം പിടിച്ചാണ് ഐറിഷ് മലയാളി എഴുതുന്നത് എന്ന ഒരു പ്രചാരണം ചിലരെങ്കിലും നടത്തുന്നുണ്ട്.നിരവധി വായനക്കാര്‍ എന്ത് കൊണ്ട് ഐറിഷ് മലയാളി ഒരു പക്ഷം ചേര്‍ന്ന് മാത്രം നില്‍ക്കുന്നു എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.

ഐറിഷ് മലയാളിയുടെ ഒരു വായനക്കാരന്‍ ഫേസ് ബുക്കില്‍ കൂടി ഉന്നയിച്ച ഒരു സംശയമാണ് താഴെയുള്ള പോസ്റ്റ്… 

ത്തരം സംശയങ്ങള്‍ ചിലര്‍ക്കെങ്കിലും ഉള്ളതിനാല്‍ പരമ്പരയ്ക്കിടയില്‍ ഒരു വിശദീകരണം നല്‍കാതെ തരമില്ല.

ആരെയെങ്കിലും സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഒരാള്‍ക്ക് തോന്നിയാല്‍ അത് ഈ ന്യൂസ് പോര്‍ട്ടലിന്റെ കുഴപ്പമല്ല…ഒരു ന്യൂസ് പോര്‍ട്ടല്‍ എന്ന നിലയില്‍ ഐറിഷ് മലയാളിയ്ക് അതിന് ഉത്തരവുമില്ല…ലീമെറിക്കിലെ സംഭവങ്ങള്‍ എന്ന രീതിയില്‍ കുതിരലായ വാര്‍ത്ത ചില പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ എന്ത് കൊണ്ട് ഐറിഷ് മലയാളി അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് ചോദിച്ചും,നിജസ്ഥിതി അന്വേഷിച്ചും നിരവധി പേര്‍ ബന്ധപ്പെട്ടിരുന്നു.അയര്‍ലണ്ടിലെ താമസക്കാരന്‍ എന്ന നിലയില്‍ തന്നെ അങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ അതിനെതിരെ പ്രതീകരിക്കേണ്ട കടമ നിങ്ങളെപ്പോലെ തന്നെ എനിക്കുമുണ്ടെന്ന വ്യക്തമായ ധാരണയുമുണ്ട്.

അതിന്റെ വെളിച്ചത്തില്‍ ലീമെറിക്കിലെ എന്റെ സുഹൃത്തുക്കളോടും,മത സാംസ്‌കാരിക മേഖലകളില്‍ പരിചയം ഉള്ളവരോടും വിളിച്ചു ചോദിക്കുകയും അവര്‍ അവിടെ പോയി അന്വേഷിക്കുകയും ചെയ്തപ്പോള്‍ വാര്‍ത്തയില്‍ പറഞ്ഞ സാഹചര്യമല്ല അവിടെ ഉള്ളത് എന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അത്തരമൊരു വാര്‍ത്ത എഴുതിയത്.

പണം വാങ്ങി കുട്ടികളെ കൊണ്ടുവന്ന വിഷയം എല്ലാര്‍ക്കും അറിയാവുന്നതും,ഈ കേസില്‍ ആരോപിക്കപ്പെട്ടിട്ടുള്ളതും,കുട്ടികള്‍ വെളിപ്പെടുത്തിയിട്ടുള്ളതുമാണ്.അതിലാര്‍ക്കും തര്‍ക്കവുമില്ല.പണം വാങ്ങിയിട്ട് തന്നെയാണ് ലീമെറിക്കിലെ ഏജ്നന്റ് കുട്ടികളെ കൊണ്ടുവന്നെന്നതില്‍ ആര്‍ക്കും സംശയമില്ല.കുതിരലായത്തില്‍ കഴിയുന്നു എന്ന പ്രയോഗത്തിന്റെ യഥാര്‍ഥ്യമില്ലായ്മ പുറത്തറിയിക്കുക.അയര്‍ലണ്ടുകാര്‍ അത്ര മനസാക്ഷി ഇല്ലാത്തവര്‍ ആണെന്ന് വരുത്താനുള്ള ശ്രമം തിരുത്തുക എന്ന ഉദ്ദേശമാണ് ആ വാര്‍ത്തയ്ക്ക് ഉണ്ടായിരുന്നത്.

പിന്നെ ഏജന്റുമാര്‍ കുറ്റക്കാര്‍ ആണെങ്കിലും അല്ലെങ്കിലും കുറ്റാരോപണം തെളിയിക്കുന്നത് വരെ അവരുടെ അനുവാദമില്ലാതെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നത് യൂറോപ്യന്‍ നിയമങ്ങള്‍ക്ക് വിരുദ്ധവും,തികഞ്ഞ അറിവില്ലായ്മയുമാണ്.ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിലൂടെയോ ,ഫേസ് ബുക്ക് പോലെയുള്ള സോഷ്യല്‍ മാധ്യമത്തിലൂടെയോ അങ്ങനെ ചെയ്യുന്നത് തനി തിണ്ണമിടുക്കാണ്  എന്ന് ഒരിക്കല്‍ കൂടി പറയട്ടെ.അതിനെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ നാളെ ആരുടേയും ഫോട്ടോയും,വീഡിയോയും ഇങ്ങനെ ചെയ്യാനുള്ള ലൈസന്‍സാണ് പൊതുസമൂഹം ഇത്തരം വിവരം കെട്ടവര്‍ക്ക് നല്‍കുന്നതെന്ന് കരുതേണ്ടി വരും.

ഈ രണ്ടു കാര്യങ്ങളിലുള്ള വിശദീകരണം മാത്രമേ ആദ്യ വാര്‍ത്തയിലൂടെ ഐറിഷ് മലയാളി ഉദ്ദേശിച്ചിരുന്നുള്ളു.അത് ഒരു കക്ഷിയെ സഹായിക്കാനായാണ് എന്ന് വരുത്തി തീര്‍ത്തത് ബാക്കി സംഭവങ്ങള്‍ ഒന്നും പുറത്തു വരരുതെന്ന് താത്പര്യമുള്ള തത്പര കക്ഷികളാണ്.

അവരുടെ വിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ ഏറ്റവും നല്ല വഴി ഐറിഷ് മലയാളി ഒരു പക്ഷം ചേര്‍ന്നു എന്ന ആരോപണം ഉന്നയിക്കലാണ്.അതാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.പുകമറ സൃഷ്ടിച്ചു കൊണ്ട് വിഷയത്തില്‍ നിന്നും ഒളിച്ചോടാനും,അവരുടെ അപ്രീയ സത്യങ്ങള്‍ പുറത്ത് അറിയാതിരിക്കാനും ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ആരോപിത ഏജന്റിന്റെ വാര്‍ത്തകള്‍ ഐറിഷ് മലയാളിയാണ് പ്രമോട്ട് ചെയ്തതെന്ന് പറയുമ്പോള്‍ അറിയുക.കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ ഒലിവര്‍ പ്‌ളേസ്‌മെന്റിന്റെ ഒരേ ഒരു വാര്‍ത്തയാണ് (പരസ്യം പ്രസിദ്ധീകരിച്ചിട്ടുമില്ല…)ഐറിഷ് മലയാളിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതോടെ ആ ഏജന്‍സിയുമായുള്ള ബന്ധം അവസാനിപ്പിച്ചതാണ്. പിന്നെ ഈ ഏജന്‍സിയെ വളര്‍ത്താന്‍ മാസം തോറും വാര്‍ത്ത ഇട്ടിരുന്നത് ആരാണെന്ന് പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ വെളിയില്‍ വരും.

സത്യത്തില്‍ അയര്‍ലണ്ടിലെ നഴ്സിംഗ് മേഖലയില്‍ തുടക്കം മുതല്‍ ഉള്ള തട്ടിപ്പ് പ്രവണതകള്‍ വിവരിച്ചു കൊണ്ട് ഐറിഷ് മലയാളിയില്‍ ഒരു പരമ്പര തയാറാക്കേണ്ടി വന്നത് അത്തരം ഒരു ആരോപണത്തിനുള്ള മറുപടി ആയി തന്നെയാണ്.അത് തുടങ്ങിയിട്ടേയുള്ളൂ.നിങ്ങള്‍ അടക്കമുള്ളവര്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വ്യക്തമായ തെളിവ് സഹിതം ഒന്ന് വിളിച്ചാല്‍,അഥവാ ബന്ധപ്പെട്ടാല്‍ അത് പൊതുസമൂഹത്തിന് മുമ്പില്‍ കൊണ്ട് വരാന്‍ ഇതൊരു അവസരമാണ്.നിങ്ങള്‍ തട്ടിപ്പിന് ഇരയാവുകയോ,നിങ്ങളുടെ ഏജന്റുമാര്‍ ഉത്തരവാദിത്വം നിര്‍വഹിക്കാതെ കബളിപ്പിച്ചു പോവുകയോ,പണം വാങ്ങുന്നതില്‍ കബളിപ്പിക്കുകയോ,പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം രഹസ്യമായി വെയ്ക്കാതിരിക്കുന്നത് ഇനിയെങ്കിലും അയര്‍ലണ്ടിലെ നഴ്സിംഗ് റിക്രൂട്ട് മെന്റ് മേഖലയില്‍ ആരോഗ്യകരമായ പ്രവണതയുണ്ടാവാന്‍ സഹായിക്കും.

മുപ്പതോളം ഏജന്റുമാരാണ് ഈ തട്ടിപ്പ് കളിയിലെ പങ്കാളികള്‍.ഇന്ന് വേറിട്ട് നില്‍ക്കുമെങ്കിലും നാളെ ഇവരും ഒന്നിക്കുക തന്നെ ചെയ്യും.ഇവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് സത്യസന്ധമായി പ്രവര്‍ത്തിക്കുന്നത്.അവരെ കുറ്റപ്പെടുത്താനും ആവില്ല.

(നാളെ :വിലകൊടുത്ത് വാങ്ങിയ പീഡനത്തിന്റെ ബാക്കി പത്രം,നഴ്സിങ് ഹോമുകളിലെ ദുരന്തകഥകള്‍ )
LINK :അയര്‍ലണ്ടിലെ കുതിരലായത്തില്‍ മലയാളി നഴ്സുമാര്‍ക്ക് താമസ സൗകര്യം നല്‍കിയെന്നത് വെറും കെട്ടുകഥ:  കോട്ടയം പുഷ്പനാഥും,ബാറ്റണ്‍ ബോസും തോറ്റു പോകും  ഈ മാധ്യമ അന്വേഷകര്‍ക്ക് മുന്നില്‍….നമിച്ചേ …..

http://www.irishmalayali.ie/fake-story-online-ireland-nurses/

RELATED NEWS

അയര്‍ലണ്ടിലെ നഴ്‌സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പുകളും,കുതിരലായ കഥകളും : യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരട്ടെ....http://www.irishmalayali.ie/nursing-recruitment-ireland-2/

അന്നും ഇന്നും ഒരേ പോലെ തന്നെ,തട്ടിപ്പില്‍ മാറ്റമില്ല :റിക്രൂട്ട് മെന്റ് തട്ടിപ്പില്‍ പെട്ട് പത്തു വര്‍ഷം മുമ്പ് മൂന്ന് ലക്ഷം രൂപ നഷ്ടപെട്ട ഗോള്‍വേയിലെ സാമൂഹ്യപ്രവര്‍ത്തകനായ നഴ്‌സിന് പറയാനുള്ളത്…http://www.irishmalayali.ie/ireland-nursing-recruitment/

അയര്‍ലണ്ടിലെ നഴ്സിംഗ് ഏജന്റുമാര്‍ തട്ടിയെടുത്തത് ശതകോടികള്‍,വിലസട്ടെ അഭിനവ ജീന്‍ വാല്‍ ജീന്‍മാര്‍ ! http://www.irishmalayali.ie/nursing-recruitment-problem-and-agents-role/

Scroll To Top