Sunday July 22, 2018
Latest Updates

‘ഐറിഷ് മലയാളി’സംരംഭകത്വ സെമിനാര്‍ ജൂണ്‍ 28 വ്യാഴാഴ്ച നടത്തപ്പെടും,ഡയറി ഫാം തുടങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്കുള്ള സെമിനാര്‍ ജൂലൈ 4 ന് 

‘ഐറിഷ് മലയാളി’സംരംഭകത്വ സെമിനാര്‍ ജൂണ്‍ 28 വ്യാഴാഴ്ച നടത്തപ്പെടും,ഡയറി ഫാം തുടങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്കുള്ള സെമിനാര്‍ ജൂലൈ 4 ന് 

ഡബ്ലിന്‍:ഐറിഷ് മലയാളി ന്യൂസ് അയര്‍ലണ്ടിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആദ്യ സംരഭകത്വ സെമിനാര്‍ ജൂണ്‍ 28(വ്യാഴാഴ്ച) സ്വോര്‍ഡ്സില്‍ നടത്തപ്പെടും.

സസ്റ്റയിനബിള്‍ എനര്‍ജി,ഗ്രാമീണ ടൂറിസം,പ്രകൃതി ബന്ധിതമായ വ്യാപാരങ്ങള്‍(എസ്എംഇ),സാംസ്‌കാരിക-പൈതൃകസംരക്ഷണ പദ്ധതികള്‍,റസ്റ്റോറന്റുകളും ടേക്ക് എവേകളും ഒഴികെയുള്ള ഭക്ഷ്യ-ഭക്ഷ്യോത്പാദന മേഖലയിലെ ചെറുകിട വ്യാപാര സംരംഭങ്ങള്‍ എന്നിവ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്കായാണ് സെമിനാര്‍ ഒരുക്കുന്നത്.

അയര്‍ലണ്ടില്‍ നിലവിലുള്ള വിവിധ സ്‌കീമുകളുടെ സാധ്യതയെക്കുറിച്ചും,ലോണ്‍/ ഗ്രാന്റ് ലഭ്യതയെക്കുറിച്ചും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സെമിനാറില്‍ വിശദീകരിക്കും.കമ്പനി രജിസ്‌ട്രേഷന്‍,ടാക്സ് രജിസ്‌ട്രേഷന്‍ തുടങ്ങി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും,തുടര്‍ന്ന് ആവശ്യമെങ്കില്‍ പ്രായോഗിക സഹായവും ഇതിന്റെ ഭാഗമായി നല്‍കപ്പെടും.

ഈ വര്‍ഷം ഡിസംബറിന് മുമ്പ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ചില സംരംഭങ്ങള്‍ക്ക് 50 ശതമാനത്തിലധികം ഗ്രാന്റ് തുക ലഭിക്കുന്നതാണ്. നൂതനമായ ആശയങ്ങള്‍ പ്രായോഗികവത്കരിക്കാനുള്ള വിദഗ്ദഉപദേശവും വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കുന്നതാണ്.

സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ജൂണ്‍ 20 വരെ അവസരമുണ്ട് .

irishnewcitizen@gmail.com എന്ന വിലാസത്തില്‍ താത്പര്യം അറിയിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

ജൂലൈ 4 ബുധനാഴ്ച വെജിറ്റബിള്‍ ഫാം,ഡയറി ഫാം എന്നിവ ആരംഭിക്കാന്‍ താത്പര്യപെടുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശക സെമിനാര്‍ ‘ഐറിഷ് മലയാളി’യുടെ ആഭിമുഖ്യത്തില്‍ മാലഹൈഡില്‍ വെച്ച് സംഘടിപ്പിക്കുണ്ട്.ഹോള്‍ട്ടികള്‍ച്ചര്‍,ഡയറി ഡിപ്പാര്‍ട്‌മെന്റുകളിലെ വിദഗ്ദര്‍ സെമിനാറില്‍ പങ്കെടുക്കും.താത്പര്യമുള്ളവര്‍ എത്രയും വേഗം irishnewcitizen@gmail.com എന്ന ഇ മെയില്‍ ഐ ഡിയില്‍ ബന്ധപ്പെടുക

Scroll To Top