Wednesday April 25, 2018
Latest Updates

ഐറിഷ് മലയാളികള്‍ ഫുട്‌ബോള്‍ ലഹരിയിലേയ്ക്ക്, ഡബ്ലിന്‍ സാന്‍ട്രിയില്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പൊരുക്കാന്‍ നോര്‍ത്ത് വുഡ് ക്ലബ് 

ഐറിഷ് മലയാളികള്‍ ഫുട്‌ബോള്‍ ലഹരിയിലേയ്ക്ക്, ഡബ്ലിന്‍ സാന്‍ട്രിയില്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പൊരുക്കാന്‍ നോര്‍ത്ത് വുഡ് ക്ലബ് 

ഡബ്ലിന്‍: കാല്‍പന്ത് കളിയുടെ കരുത്തും സൌന്ദര്യവും ആവേശമാക്കി നോര്‍ത്ത് വുഡ് ക്ലബ് ഒരുക്കുന്ന ഒന്നാമത് അമച്വര്‍ സിക്സസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 -ന് സാന്‍ട്രി ഇന്‍ഡോര്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്നു.

അയര്‍ലണ്ടിലെ എട്ടോളം ടീമുകള്‍ പങ്കെടുക്കുന്ന നോര്‍ത്ത്വുഡ് എവര്‍ റോളിങ്ങ് കപ്പിന് വേണ്ടിയുള്ള വാശിയേറിയ ഫുട്‌ബോള്‍ മത്സരങ്ങള്‍ രാവിലെ 11 മണിക്ക് ആരംഭിക്കും.ഈ മാസം പണി പൂര്‍ത്തിയാവുന്ന M50 – ബാലിമണ്‍ എക്‌സിറ്റിന് സമീപമുള്ള ‘The Soccer Dome’ -ലെ പുതിയ ആസ്‌ട്രോ പിച്ചുകളില്‍ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുക.

ചാംപ്യന്‍ഷിപ്പ് വിജയികളെ കാത്തിരിക്കുന്നത് എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് പ്രൈസുമാണ്.മികച്ച കളിക്കാരനും , മികച്ച ഗോളിയ്ക്കും പ്രത്യേകം ട്രോഫികള്‍ നല്‍കി ആദരിക്കും.

അയര്‍ലണ്ടിലെ മികച്ച മലയാളീ ഫുട്‌ബോള്‍ ടീമുകളും ആസ്വാദകരും കാല്‍പ്പന്ത് കളിയുടെ എല്ലാ ആവേശവും ഉള്‍ക്കൊണ്ട് ഈ ടൂര്‍ണമെന്റ് വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അനിത്ത്:0870557783
ബോണി :0894221558
ഫിന്നി:0892310617

Scroll To Top