Saturday November 18, 2017
Latest Updates

ഐറിഷ് ബാങ്കുകളില്‍  പലിശക്കൊള്ള ,അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷം 

ഐറിഷ് ബാങ്കുകളില്‍  പലിശക്കൊള്ള ,അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷം 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ബാങ്കുകള്‍ പലിശയിനത്തില്‍ ജനത്തെ കൊള്ളയടിക്കുകയാണോ? കണക്കുകള്‍ അത്തരമൊരു അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. യൂറോസോണില്‍ ഏറ്റവും കൂടുതല്‍ പലിശ വാങ്ങുന്നത് ഐറിഷ് ബാങ്കുകളാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യൂറോസോണിലെ മറ്റു രാജ്യങ്ങളിലെ ബാങ്കുകളെക്കാള്‍ മൂന്നിരട്ടി ലാഭമാണ് ഐറിഷ് ബാങ്കുകള്‍ ഉണ്ടാക്കുന്നത്.

ഗാര്‍ഹിക ഉപയോക്താക്കളില്‍നിന്ന് ബാങ്കുകള്‍ 3.2% പലിശയാണ് ഈടാക്കുന്നത്. യൂറോസോണ്‍ ശരാശരി 1.9 ശതമാനവും. ബിസിനസുകാരില്‍നിന്ന് ഈടാക്കുന്നത് 5.1 ശതമാനമാണ്. യൂറോസോണ്‍ ശരാശരി 2.3% മാത്രം.

പലിശ ക്രമീകരിക്കുവാന്‍ റിസര്‍വ് ബാങ്കും സര്‍ക്കാറും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സിന്‍ ഫിന്‍ ആവശ്യപ്പെട്ടു.

Scroll To Top