Sunday December 17, 2017
Latest Updates

ഐറിഷ് ബാങ്കിങ് കമ്മീഷന്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന്  സണ്‍ഡേ ബിസിനസ് പോസ്റ്റിന് ഹൈക്കോടതി വിലക്ക്

ഐറിഷ് ബാങ്കിങ് കമ്മീഷന്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന്  സണ്‍ഡേ ബിസിനസ് പോസ്റ്റിന് ഹൈക്കോടതി വിലക്ക്

ഡബ്ലിന്‍ :ഐബിആര്‍സി ഉള്‍പ്പെടുന്ന ഇടപാടുകള്‍ ഐറിഷ് ബാങ്കിങ് കമ്മീഷന്‍ അന്വേഷിക്കുന്നു. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വാര്‍ത്തയാക്കുന്നതില്‍ നിന്ന് ഹൈക്കോടതി സണ്‍ഡേ ബിസിനസ് പോസ്റ്റിന് വിലക്കും ഏര്‍പ്പെടുത്തി.

കമ്മീഷന്‍ പ്രവര്‍ത്തനത്തെ അട്ടിമറിക്കുമോയെന്ന ആശങ്കയെ തുടര്‍ന്നാണ് പോസ്റ്റ് പബ്ലിക്കേഷന്‍സ് ട്രേഡിങ്ങ് എന്ന പേരില്‍ വിലക്കേര്‍പ്പെടുത്തിയത്.സൈറ്റ്സേര്‍വിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് വരെ ഈ ഉത്തരവ് നിലനില്ക്കും.

വ്യവസായിയായ ഡെനിസ് ഒബ്രിയാന്‍ നിയന്ത്രിക്കുന്ന ഒരു കമ്പനിയായ മില്ലിങ്ടണ്‍ ലിമിറ്റഡുമായുള്ള സൈറ്റ്സേര്‍വിന്റെ (അക്ടാവോ) വില്‍പ്പന നടന്നത് 2012 മാര്‍ച്ചിലാണ്. 45.4 മില്ല്യന്‍ യൂറോയുടെ ഈ കച്ചവടം കമ്മീഷന്‍ അന്വേഷിക്കുന്ന ഇടപാടുകളില്‍ ഒന്നാണ്.

കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് ഏതെങ്കിലും വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് ജസ്റ്റിസ് പോള്‍ ഗില്ലിഗന്‍ പറഞ്ഞു.
സ്വകാര്യ സെഷനില്‍ കമ്മീഷന് നല്‍കിയ ഏതെങ്കിലും മൊഴി , അല്ലെങ്കില്‍ 2004 ഇന്‍വെസ്റ്റിഗേഷന്‍ ആക്ട് കമ്മീഷന്റെ സെക്ഷന്‍ 12 പ്രകാരം കമ്മീഷന്‍ വിതരണം ചെയ്ത ഏതെങ്കിലും രേഖകള്‍ പ്രസിദ്ധീകരിക്കല്‍ എന്നിവയില്‍ നിന്നൊക്കെ പത്രത്തെ വിലക്കിയിട്ടുണ്ട്.

2004 ലെ കമ്മീഷനേഷന്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരം കമ്മീഷന് നല്‍കുന്ന തെളിവുകള്‍ അല്ലെങ്കില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഒരു കുറ്റമായി കണക്കാക്കിയിട്ടുണ്ടെന്ന് കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകര്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.കമ്മീഷന്‍ കൊടുത്തിട്ടുള്ള തെളിവുകളുടെ വിശദാംശങ്ങള്‍ പത്രങ്ങള്‍ മുന്‍പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മീഷന്‍ യാതൊരു പരാതിയും ഉയര്‍ത്തിയിട്ടില്ലെന്നു എതിര്‍ ഭാഗവും വാദിച്ചു.

എന്നിരുന്നാലും, സ്വകാര്യ രഹസ്യ, തെളിവുകള്‍ അടുത്തിടെ ലേഖനങ്ങളായി പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ അനേകം സാക്ഷികള്‍ കോടതിയെ അറിയിച്ചിരുന്നു.ജൂലായ്, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ 2004ലെ നിയമത്തെ ലംഘിച്ചതായി കമ്മീഷന്‍ പറഞ്ഞു.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബ്രയന്‍ ക്രഗാന്‍ ആണ് കമ്മീഷന്റെ ഏക അംഗം. 2015 ജൂലൈയില്‍ മുന്‍ ഫിനഗേല്‍ / ലേബര്‍ സഖ്യ സര്‍ക്കാരാണ് ഇദ്ദേഹത്തെ നിയമിച്ചത്.

Scroll To Top