Monday December 18, 2017
Latest Updates

ഐറിഷ് ബജറ്റ് 2018 : കൂടുതല്‍ നികുതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകള്‍, വര്‍ദ്ധിപ്പിച്ച ശമ്പളം നല്‍കാന്‍ വരുമാനം കണ്ടെത്തേണ്ടി വരുമെന്ന് ധനകാര്യമന്ത്രി 

ഐറിഷ് ബജറ്റ് 2018 : കൂടുതല്‍ നികുതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകള്‍, വര്‍ദ്ധിപ്പിച്ച ശമ്പളം നല്‍കാന്‍ വരുമാനം കണ്ടെത്തേണ്ടി വരുമെന്ന് ധനകാര്യമന്ത്രി 

ഡബ്ലിന്‍:അടുത്തമാസം അവതരിപ്പിക്കുന്ന പൊതു ബജറ്റില്‍ ആശാവഹമായ നികുതി കുറവുകള്‍ ഉണ്ടാവുമെന്ന മുന്‍ വെളിപ്പെടുത്തലുകളില്‍ കഴമ്പില്ലെന്ന് പുതിയ സൂചനകള്‍.അതേസമയം, പൊതു മേഖല ശമ്പളത്തിനു വേണ്ടി വരുമാനം അധികം ഉള്ളവരില്‍ നിന്നും അധിക നികുതി ഈടാക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാവും.

മധ്യവര്‍ഗങ്ങളില്‍ നിന്നും അധിക നികുതി ഈടാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്ന് സ്വതന്ത്ര പാര്‍ലമെന്ററി ബജറ്റ് ഓഫീസ് (പി ബി ഒ) മുന്നറിയിപ്പ് നല്‍കുന്നു. അധിക നികുതിവരുമാനം കണ്ടെത്തിയില്ലെങ്കില്‍ നഴ്‌സുമാരുടെയും ഗാര്‍ഡയുടെയും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന നിയമനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിക്കുമോ എന്ന സംശയവും നിലനില്‍ക്കും. PBO നിലവില്‍ വന്നത് ബജറ്റിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ്.

അതേസമയം, 2018 ല്‍ ബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കെ ,പത്ത് വര്‍ഷത്തിനിടെ കണ്ട ഏറ്റവും മികച്ച ബജറ്റായിരിക്കും അതെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണ പ്രതികരിച്ചിരുന്നു.ജനസംഖ്യ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കുന്ന കാര്യത്തിലുള്‍പ്പെടെ ബജറ്റില്‍ പണം നീക്കിവെക്കണമെന്ന നിര്‍ദേശവും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ 2020 ആകുന്നതോടെ നികുതി വരുമാനം ആകെ 3.9 ശതമാനം മാത്രമേ കൂടുകയുള്ളുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് പൊതു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ധിപ്പിക്കുന്ന ശമ്പളത്തിന് മതിയാകാതെ വരും. അത് കൊണ്ട് അധിക വരുമാന മുള്ളവരില്‍ നിന്ന് അധിക നികുതി ഈടാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും മികച്ച ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി അവകാശപെടുമ്പോഴും നിരവധി പോരായ്മകള്‍ പാര്‍ലമെന്ററി ബജറ്റ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.അതിനിടെ ഈ പ്രശ്ങ്ങള്‍ എല്ലാം നിലനില്‍ക്കുമ്പോഴും ബജറ്റ് സാധാരണക്കാര്‍ക്ക് ആശ്വാസകരമായിരിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരാദ്കര്‍ ആവര്‍ത്തിക്കുന്നു.ലിയോയുടെ മാന്ത്രിക നടപടികള്‍ക്കായി രാജ്യം കാത്തിരിക്കുകയാണ്.

Scroll To Top