Friday August 17, 2018
Latest Updates

ഐറിഷ് ബജറ്റില്‍ ഒരു മാന്ത്രിക്കപ്പെട്ടിയും തുറക്കാന്‍ ഇനി ബാക്കിയുണ്ടാവില്ല,വരദ്കറിന്റെ മാന്ത്രിക സ്പര്‍ശത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജനസമൂഹം 

ഐറിഷ് ബജറ്റില്‍ ഒരു മാന്ത്രിക്കപ്പെട്ടിയും തുറക്കാന്‍ ഇനി ബാക്കിയുണ്ടാവില്ല,വരദ്കറിന്റെ മാന്ത്രിക സ്പര്‍ശത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജനസമൂഹം 

ഡബ്ലിന്‍:ഐറിഷ് സമയം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ബജററ് അവതരിപ്പിക്കാനായി ധനമന്ത്രി പാസ്‌കല്‍ ഡോണഗ് ഡയലില്‍ എഴുന്നേല്‍ക്കുമ്പോള്‍, എന്ത് മാജിക്കാവും അദ്ദേഹം കാട്ടാന്‍ പോകുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അയര്‍ലണ്ട്. ലിയോ വരദ്കര്‍ പ്രധാനമന്ത്രിയായതിന് ശേഷമുള്ള , ആദ്യ ബജറ്റ് എന്ന നിലയില്‍ ഉദാരമായ പ്രഖ്യാപനങ്ങളുമായി ജനത്തെ കയ്യിലെടുക്കുന്ന ഒരു മാന്ത്രിക ബജറ്റാവും അവതരിപ്പിക്കപ്പെടുകയെന്ന ഉറച്ച പ്രതീക്ഷയിലാണ് ജനം.

രാജ്യം സാമ്പത്തികമായി മെച്ചപ്പട്ടതും ഖജനാവിലേക്കുള്ള വരുമാനം വര്‍ദ്ധിച്ചതും ഈ പ്രതീക്ഷയെ ബലപ്പെടുത്തുന്നു. ടാക്സുകള്‍ കുറച്ചൊക്കെ വര്‍ദ്ധിപ്പിച്ചാലും ജനപ്രിയ പദ്ധതികള്‍ക്ക് കൂടുതല്‍ പണം ചിലവഴിക്കുന്ന ഒരു ബജറ്റാകും വരാന്‍ പോകുന്നത് എന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നത്തെ ബജറ്റില്‍ പ്രഖ്യാപിക്കാന്‍ സാദ്ധ്യതയുള്ള നടപടികള്‍ ഇവയൊക്കെയാണ്.

ഇന്‍കം ടാക്സ് 
ഏറ്റവും ഉയര്‍ന്ന വ്യക്തിഗത നിരക്കായ 40 ശതമാനം നികുതി ഈടാക്കുന്നതിനുള്ള കുറഞ്ഞ പരിധി നിലവിലുള്ള 33,800 യൂറോയില്‍ നിന്ന് ഉയര്‍ത്തണം എന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും നടപടി ഉണ്ടാവുമോ എന്ന കാര്യം ഉറപ്പിക്കാന്‍ കഴിയില്ല.എങ്കിലും 750 യൂറോ ഉയര്‍ത്തി 34550 യൂറോയാക്കാനുള്ള തീരുമാനം ധനമന്ത്രി പ്രഖ്യാപിക്കും എന്ന സൂചനയാണ് ഉള്ളത്.

വേതനം
ഏറ്റവും കുറഞ്ഞ വേതനം നിലവിലുള്ള തുകയില്‍ നിന്നും 30 സെന്റ് ഉയര്‍ത്തി ല്‍ നിന്ന് 9.55 യൂറോ ആയി ഉയര്‍ത്തിയേക്കാം. ലോ പേ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാല്‍ ആണ് ഇത് സാദ്ധ്യമാവുക.
സ്റ്റാമ്പ് ഡ്യൂട്ടി 
കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടികള്‍ കൈമാറ്റം ചെയ്യുമ്പോഴുള്ള സ്റ്റാമ്പ് ഡ്യൂട്ടി 5 ശതമാനമെങ്കിലും വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി സൂചന നല്‍കി കഴിഞ്ഞു.
യു എസ് സി 
ഏറെ വെറുക്കപ്പെടുന്ന യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്ജ് വീണ്ടും വെട്ടിക്കുറയ്ക്കുന്നതാവും ബജറ്റിന്റെ ഒരു ആകര്‍ഷണം. മിക്ക നികുതി ദായകര്‍ക്കും ഈ കുറവിന്റെ ഗുണം ലഭിക്കും.70000 യൂറോയില്‍ താഴെ വരുമാനമുള്ള എല്ലാ സ്ളാബുകാരുടെയും നിരക്കുകകളില്‍ നാമമാത്രവുമായെങ്കിലും കുറവുണ്ടാകും.ഘട്ടം ഘട്ടമായി യു എസ് സി പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന ഫിനഗേല്‍ നിലപാട് ഈ ബജറ്റ് നടപടിക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
ചൈല്‍ഡ് ബെനിഫിറ്റ്/ ചൈല്‍ഡ് കെയര്‍
ചൈല്‍ഡ് ബെനിഫിറ്റ് തുകയില്‍ ഇത്തവണ വര്‍ധനയുണ്ടാകില്ലെന്നാണ് സൂചനകള്‍. സൗജന്യ പ്രീ സ്‌കൂളും പ്രഖ്യാപിക്കപ്പെടും എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.മൂന്നുവയസുകാരെയുംനാല് വയസുകാരെയും കൂടി ഏര്‍ലി ചൈല്‍ഡ് ഹുഡ് എഡ്യൂക്കേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയേക്കും.
പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം 
ഏറ്റവും അവസാനം പെന്‍ഷന്‍കാരുടെ വരുമാനത്തില്‍ ആഴ്ചയില്‍ 5 യൂറോ വീതം വര്‍ദ്ധിപ്പിക്കാനും ഫാമിലി പെന്‍ഷനില്‍ നേരിയ വര്‍ധനവ് വരുത്താനും സര്‍ക്കാരിന് പരിപാടിയുണ്ട്.
ഹൗസിംഗ് / പാര്‍പ്പിട പദ്ധതി
മാര്‍ക്കറ്റ് വിലയില്‍ താഴെ ഉള്ള നിരക്കില്‍ വീടുകള്‍ വില്‍ക്കുന്ന ബില്‍ഡര്‍മാരുടെ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുക്കാനുള്ള പദ്ധതി തുടര്‍ന്നേക്കും.ഡെവലപ്പര്‍മാര്‍ക്ക് നാമ വഴി ധനസഹായം നല്‍കാനായുള്ള പദ്ധതി ഉള്‍പ്പടെ പാര്‍പ്പിട നിര്‍മ്മാണ മേഖലയെ ഉണര്‍ത്തുന്ന ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടേക്കും..
ഓള്‍ഡ് റിലയബിള്‍സ്
20 സിഗരറ്റുകളുള്ള ഒരു പാക്കറ്റിന്റെ വില 50 സെന്റ് വര്‍ദ്ധിപ്പിക്കും. എന്നാല്‍ മദ്യ വില മാറ്റമില്ലാതെ തുടരാനാണ് സാദ്ധ്യത. സിഗരറ്റിന്റെ എക്സൈസ് തീരുവ 50 സെന്റ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഫലമായാണ് വില ഉയരുക.
നഴ്സുമാര്‍ക്കും,ടീച്ചര്‍മാര്‍ക്കും
നഴ്സുമാര്‍ക്കും,ടീച്ചര്‍മാര്‍ക്കും ഗാര്‍ഡയ്ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി വരദ്കര്‍ തന്നെ ഇന്നലെ സൂചന നല്‍കിയിട്ടുണ്ട്.

എന്തായാലും മാധ്യമങ്ങളിലൂടെയും,മന്ത്രിമാരിലൂടെയും കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചതില്‍ അധികമായി ബജറ്റില്‍ എന്തുണ്ടെന്ന് കാത്തിരിക്കുകയാണ് ജനം,ഐറിഷ് ബജറ്റില്‍ അത്തരം അധികം രഹസ്യങ്ങള്‍ ഒന്നും കാണാന്‍ വഴിയില്ല എന്നതാണ് സത്യം.എങ്കിലും പെട്ടന്ന് ആള്‍ക്കാരെ അമ്പരപ്പിച്ച് മിടുക്കു കാട്ടാറുള്ള പ്രധാനമന്ത്രി ലിയോ വരദ്കറുടെ മാന്ത്രികവിദ്യയുടെ പ്രതീക്ഷയിലാണ് ജനം.

Scroll To Top