Tuesday September 25, 2018
Latest Updates

ഐറിഷ് ബജറ്റിന്റെ കാലമായി,ഭവന വായ്പയില്‍ 20000 യൂറോ ഇളവ് നല്‍കുന്ന പദ്ധതി നിര്‍ത്തലാക്കാന്‍ സാധ്യത,ചൈല്‍ഡ് കെയര്‍ മേഖലയില്‍ രക്ഷിതാക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിച്ചേക്കും 

ഐറിഷ് ബജറ്റിന്റെ കാലമായി,ഭവന വായ്പയില്‍ 20000 യൂറോ ഇളവ് നല്‍കുന്ന പദ്ധതി നിര്‍ത്തലാക്കാന്‍ സാധ്യത,ചൈല്‍ഡ് കെയര്‍ മേഖലയില്‍ രക്ഷിതാക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിച്ചേക്കും 

ഡബ്ലിന്‍:ബജറ്റ് 2018 ഒരാഴ്ചക്കുകളില്‍ പ്രഖ്യാപിക്കാനിരിക്കെ നികുതി, സാമൂഹിക ക്ഷേമ പദ്ധതികളില്‍ എന്ത് മാറ്റം വരുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഐറിഷ് ജനത. പ്രധാനമായി ഉറ്റു നോക്കുന്ന മേഖലകള്‍ ഇവയാണ് :

ചൈല്‍ഡ് കെയര്‍
ചൈല്‍ഡ് കെയര്‍ പദ്ധതിയില്‍ അധിക ഇളവ് ലഭിക്കുമെന്നാണ് അവസാനത്തെ ശുപാര്‍ശ. നിലവില്‍ മണിക്കൂറിനു 50c ലഭിക്കുന്ന സ്ഥലത്ത് 2.5 യൂറോയാണ് ലഭിക്കാന്‍ പോകുന്നത്. ഇത് ആറ് മാസത്തിനും മൂന്നു വയസ്സിനും ഇടയിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ആശ്വാസം ഏകും.

ഇന്നത്തെ ചൈല്‍ഡ് കെയര്‍ ചിലവ് 150 മുതല്‍ 200 യൂറോ വരുന്ന സാഹചര്യത്തിലാണ് നാല്‍പത് മണിക്കൂറിലേക്കു 100 യൂറോ സര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്ന ശുപാര്‍ശയുള്ളത്.

യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജസ്

ബജറ്റില്‍ ഏറ്റവും ഉറ്റു നോക്കുന്ന ഘടകമാണ് യു എസ് സി. യു എസ് സി യില്‍ നികുതി ഇളവ് ലഭിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടി ഫിയാന ഫാള്‍ പറയുന്നത്. 33800 യൂറോയിലധികം വരുമാനം ഉള്ളവര്‍ നാല്‍പത് ശതമാനമാണ് നിലവില്‍ നികുതി അടക്കുന്നത്. ഈ പരിധി കൂട്ടുമെന്നാണ് സര്‍ക്കാര്‍ നിലപാട്. അങ്ങനെ മധ്യവര്‍ഗ്ഗത്തിന് കൂടുതല്‍ ആശ്വാസമാകും.

എക്‌സൈസ് ഡ്യൂട്ടി 

ഡീസലിന് നികുതി വര്‍ദ്ധനവ് ഉണ്ടാവില്ലെന്നാണ് നിലവിലുള്ള വിലയിരുത്തല്‍. എന്നാല്‍, സിഗററ്റുകള്‍ക്കും മറ്റ് പുകയില ഉത്പന്നങ്ങള്‍ക്കും എല്ലാ ബജറ്റിലും കാണുന്നത് പോലെ നികുതി വര്‍ദ്ധനവ് ഉണ്ടാകുന്നതാണ്. മദ്യത്തിന്റെ നികുതി വര്‍ദ്ധനവ് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും പഞ്ചസാരയുടെ നികുതി വര്‍ദ്ധനവിനെ കുറിച്ച് പ്രധാനമന്ത്രി വരാദ്ക്കര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

ഭവനമേഖല 
ഏവരും പ്രത്യാശയോടെ കാത്തിരിക്കുന്നത് ഭവനമേഖലയില്‍ സര്‍ക്കാര്‍ എന്ത് ചെയ്യും എന്നതാണ്.ഭവനരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ആവിഷ്‌കരിച്ച് നടപ്പാക്കിയ ഹെല്‍പ്പ് ടു ബൈ പദ്ധതി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് .പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രിയും ഇപ്പോഴത്തെ ഭവനമന്ത്രിയും പദ്ധതിയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.

രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.ഇതേ തുടര്‍ന്നാണ് പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിനായി ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍.ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ട് വന്നതിനുശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.എന്നാല്‍,പദ്ധതി ഉപേക്ഷിക്കുന്നതിനെതിരെ സര്‍ക്കാരിന്റെ ഹൗസിംഗ് ഏജന്‍സി മേധാവി രംഗത്തുവന്നത് ഉന്നത ഉദ്യോഗസ്ഥ തലത്തിലും സര്‍ക്കാരിലും ഇക്കാര്യത്തിലുള്ള ഭിന്നത വ്യക്തമാക്കുന്നതാണെന്നു വ്യാഖ്യാനിക്കപ്പെടുന്നു.

മുന്‍ ഭവനമന്ത്രിയും ഇപ്പോഴത്തെ വിദേശകാര്യ മന്ത്രിയുമായ സൈമണ്‍ കോവ്നെ ആവിഷ്‌കരിച്ചതാണ് ഹെല്‍പ്പ് ടു ബൈപദ്ധതി.ധന വകുപ്പിന്റെ ആശങ്കകള്‍ പരിഗണിക്കാതെയായിരുന്നു ഹെല്‍പ്പ് ടു ബൈ പദ്ധതി നടപ്പാക്കിയതെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഭവന വിപണിയിലെ ആദ്യ വാങ്ങലുകാര്‍ക്ക് 20,000യൂറോ റിബേറ്റ് നല്‍കുന്നതാണ് പദ്ധതി.

ഭവനവിപണിയില്‍ നാണയപ്പെരുപ്പമുണ്ടാക്കുന്നതായാണ് ഇപ്പോഴത്തെ ഭവനമന്ത്രി ഓവന്‍ മര്‍ഫിയും പ്രധാനമന്ത്രിയും സംശയം പ്രകടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഒരു സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചത്.

എന്നാല്‍ പദ്ധതി പിന്‍വലിക്കുമെന്ന ധാരണ പൊതുവിലുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഹൗസിംഗ് ഏജന്‍സി സി.ഇ.ഒ ജോണ്‍ ഒ കോനോര്‍ ഇതിനെതിരെ രംഗത്തുവന്നതെന്നാണ് സൂചന.പദ്ധതി പിന്‍വലിക്കുന്നത് അബദ്ധമാകുമെന്ന് സര്‍ക്കാര്‍ ഹൗസിംഗ് ഏജന്‍സി മേധാവിയുടെ മുന്നറിയിപ്പ്.ഹെല്‍പ് ടു ബൈ സ്‌കീം കുറ്റമറ്റ നിലയില്‍ നടപ്പാക്കുകയാണ് ആവശ്യമെന്ന് ജോണ്‍ ഒകോണോര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനു നല്‍കുന്ന ഗ്രാന്റ് ദീര്‍ഘകാല വായ്പയായി മാറ്റണമെന്നാണ് കോണോര്‍ ആവശ്യപ്പെടുന്നത്.ഇതിലൂടെ അപേക്ഷകരുടെ എണ്ണം നിയന്ത്രമവിധേയമാക്കാമെന്നും അദ്ദേഹം പറയുന്നു.2017ല്‍ ഇതുവരെ 8000 ഹെല്‍പ്പ് ടു ബൈ അപേക്ഷകളാണ് ലഭിച്ചത്. ഇവയില്‍ 5000 എണ്ണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ധനവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.2016ജൂലൈ മുതലാണ് റീബേറ്റുകള്‍ നല്‍കിത്തുടങ്ങിയത്. ഈ വര്‍ഷം ആദ്യത്തെ ആറുമാസം വരെ 28മില്യന്‍ യൂറോയാണ് സര്‍ക്കാര്‍ ഇതിനായി ചെലവാക്കിയത്.ഈ ഇനത്തിലുള്ള ശരാശരി ഗ്രാന്റ് 14500 യൂറോയാണ്.ഫിനാ ഫെയ്ല്‍, ഷീന്‍ ഫെയ്ന്‍ അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു.

ബജറ്റിലൂടെ പദ്ധതി പിന്‍വലിക്കുമെന്ന സൂചനകള്‍ ശക്തമാണ്

Scroll To Top