Sunday October 22, 2017
Latest Updates

ഐറിഷ് ഫെറിയുടെ പുതിയ വന്‍ കപ്പല്‍ മഹാസാഹിത്യകാരന്റെ പേരില്‍,നിര്‍മ്മാണ ചിലവ് 144 മില്യണ്‍ യൂറോ 

ഐറിഷ് ഫെറിയുടെ പുതിയ വന്‍ കപ്പല്‍ മഹാസാഹിത്യകാരന്റെ പേരില്‍,നിര്‍മ്മാണ ചിലവ് 144 മില്യണ്‍ യൂറോ 

ഡബ്ലിന്‍:ഐറിഷ് ഫെറിക്ക് വേണ്ടി നിര്‍മ്മിച്ച പുതിയ ക്രൂയിസ് ഷിപ്പിന് പേരിട്ടു. അയര്‍ലണ്ടിന്റെ മഹാസാഹിത്യകാരനായ ഡബ്‌ള്യൂ ബി യീറ്റ്സിന്റെ പേരിലാണ് 144 മില്യണ്‍ യൂറോ ചിലവിട്ട് പണിതീര്‍ത്ത ഈ വന്‍ നൗക അറിയപ്പെടുക.

ക്രൂയിസ് ഷിപ്പിന് പേരിടാനായി പൊതുസമൂഹത്തില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. പേര് നിര്‍ദേശിച്ചു കൊണ്ട് അപേക്ഷ സമര്‍പ്പിച്ച ഒരു ലക്ഷത്തോളം പേരുകളില്‍ നിന്നാണ് യീറ്റ്സിന്റെ പേര് തിരഞ്ഞെടുത്തത്.

പേര് നിര്‍ദേശിച്ച ലീട്രീമില്‍ നിന്നുള്ള ലീ മാക്സ്വെല്‍ എന്നയാള്‍ക്ക് ജീവിതകാലം മുഴുവന്‍ ഐറിഷ് ഫെറികളില്‍ സൗജന്യ യാത്ര ചെയ്യാനുള്ള സൂപ്പര്‍ സമ്മാനമാണ് ലഭിച്ചത്.

1885 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും,1200 കാറുകളും ,440 കാബിനുകളും ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യവും ഈ ഷിപ്പിലുണ്ട്.

പ്രൈവറ്റ് സ്യൂട്ടുകളും,ബാര്‍ റസ്റ്റോറന്റുകളും,മാത്രമല്ല,വലിയൊരു ഷോപ്പിംഗ് സെന്ററും ഈ ക്രൂയിസില്‍ ഉണ്ടാവും.അയര്‍ലണ്ടില്‍ നിന്നും ഹോളി ഹെഡിലേക്കും,ഫ്രാന്‍സിലേയ്ക്കുമുള്ള സര്‍വീസുകള്‍ക്കായി പുതിയ ഷിപ്പ് പ്രയോജനപ്പെടുത്തുമെന്ന് ഐറിഷ് ഫെറി അധികൃതര്‍ വ്യക്തമാക്കി.

Scroll To Top