Monday November 20, 2017
Latest Updates

ഐറിഷ് പൗരത്വമുള്ളവരുടെ പങ്കാളികള്‍ക്ക് അയര്‍ലണ്ടില്‍ പ്രവേശനം നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി,സര്‍ക്കാര്‍ ഭരണഘടനാവകാശം ലംഘിച്ചെന്ന് കോടതി നിരീക്ഷണം 

ഐറിഷ് പൗരത്വമുള്ളവരുടെ പങ്കാളികള്‍ക്ക് അയര്‍ലണ്ടില്‍ പ്രവേശനം നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി,സര്‍ക്കാര്‍ ഭരണഘടനാവകാശം ലംഘിച്ചെന്ന് കോടതി നിരീക്ഷണം 

ഐറിഷ് ഭരണഘടനയും,യൂറോപ്യന്‍ മനുഷാവകാശനിയമങ്ങളും അനുസരിച്ച് കുടുംബമായി താമസിക്കാനുള്ള അവകാശത്തെ നിഷേധിക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ച് വിധിച്ചു.

പൗരന്മാരുടെ ഐറിഷ് ഇതര പങ്കാളികള്‍ക്ക് എതിരായ നീതിന്യായ മന്ത്രിയുടെ ഉത്തരവുകള്‍ അപ്പീല്‍ കോടതി നിര്‍ണ്ണായക വിധിയിലൂടെ റദ്ദാക്കി.അയര്‍ലണ്ടിന്റെ സാമൂഹ്യ ജീവിതത്തില്‍ വളരെ പ്രസ്‌കതമായ ചലനങ്ങളുണ്ടാക്കുന്നതാണ് ഈ വിധിയെന്നാണ് വിലയിരുത്തല്‍.

മൂന്ന് ഐറിഷ് പൗരന്‍മാരുടെ ഹര്‍ജി പരിഗണിച്ചാണ് ഈ ഉത്തരവ്. ഇവരുടെ ഐറിഷേതര പങ്കാളികളെ രാജ്യത്ത് പ്രവേശിക്കുന്നതും ഇവിടെ കഴിയുന്നതും വിലക്കിയ നീതിന്യായ മന്ത്രിയുടെ ഉത്തരവിനെതിരെയാണ് കോടതി നടപടി.

ഭരണഘടനയിലെ 41ാം അനുച്ഛേദത്തിലെ ഐറിഷ് പൗരന്റെ ഭാര്യ അഥവാ ഭര്‍ത്താവായ പങ്കാളിയുടെ വിവാഹ അവകാശങ്ങള്‍ കണക്കിലെടുക്കാത്തത് കൊണ്ട് മന്ത്രിയുടെ നടപടി നിയമപരമായി തെറ്റാണെന്ന് മൂന്നംഗ ബഞ്ച് വിധിക്കുകയായിരുന്നു.മൂന്ന് അപ്പീല്‍ കേസുകളില്‍ രണ്ടെണ്ണം കോടതി തള്ളിക്കളഞ്ഞു. ഒരെണ്ണത്തില്‍ നടപടി തടഞ്ഞു.

സമാന സാഹചര്യങ്ങളില്‍ കഴിയുന്ന നിരവധി ദമ്പതികള്‍ക്ക് ഈ വിധി ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

മൂന്നു കേസുകളിലും നിയമപരമായി വിവാഹം ചെയ്ത യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലാത്ത നൈജീരിയന്‍ പങ്കാളികളായിരുന്നു ഉണ്ടായിരുന്നത്.ഭരണഘടന, പ്രത്യേകിച്ചും ആര്‍ട്ടിക്കിള്‍ 41,ഐറിഷ് പൗരന്മാര്‍ക്ക് കുടുംബ ജീവിതത്തിന് നല്‍കുന്ന സംരക്ഷണം സര്‍ക്കാര്‍ പാലിച്ചില്ല. മാത്രമല്ല, മനുഷ്യാവകാശങ്ങള്‍ക്കായുള്ള യൂറോപ്യന്‍ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ എട്ടനുസരിച്ചുള്ള അവകാശങ്ങളും ഈ ദമ്പതികള്‍ക്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് മേരി ഫിന്‍ലേ ജിയോഗേഗന്‍, ജസ്റ്റിസ് മേരി ഇര്‍വിന്‍, ജസ്റ്റിസ് ജെറാര്‍ഡ് ഹോഗാന്‍ എന്നിവരടങ്ങിയ ബഞ്ച് നിയമപരമായി വിവാഹിതരായ ദമ്പതികളുടെ ഭരണഘടനാ അവകാശങ്ങള്‍ മന്ത്രി പരിഗണിച്ചില്ലെന്ന് ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

ഒരു ഐറിഷ് പൗരന് അവരുടെ വിവാഹിതരല്ലാത്ത പങ്കാളിയുമായി സഹകരിക്കാനുള്ള സ്വേച്ഛാധികാരം ഭരണഘടന അനുവദിക്കുന്നില്ല.എന്നാല്‍ നിയമപരമായി വിവാഹം ചെയ്ത ദമ്പതികളുടെ കാര്യത്തില്‍ ഇത് ബാധകമാക്കാനാവില്ലെന്ന് ജസ്റ്റിസ് ഫിന്‍ലെ ജിയോഗേഗന്‍ പറഞ്ഞു.

കുടുംബമായി അയര്‍ലണ്ടില്‍ ജീവിക്കാനുള്ള തീരുമാനം ഉറപ്പാക്കുന്ന അവകാശം ആര്‍ട്ടിക്കിള്‍ 41 പ്രകാരം സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു.ഇത് മന്ത്രി തിരിച്ചറിയേണ്ടതുണ്ടെന്നും കോടതി വിധിയില്‍ പരാമര്‍ശമുണ്ട്.

Scroll To Top