Thursday November 15, 2018
Latest Updates

ഐറിഷ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഹിഗ്ഗിന്‍സ് ‘പാട്ടും പാടി’ ജയിക്കും !

ഐറിഷ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഹിഗ്ഗിന്‍സ് ‘പാട്ടും പാടി’ ജയിക്കും !

ഡബ്ലിന്‍ : മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് വീണ്ടും പ്രസിഡന്റാകുമെന്ന് ഉറപ്പിച്ച് അഭിപ്രായസര്‍വെ.ഹിഗ്ഗിന്‍സ് വീണ്ടും പ്രസിഡണ്ടാവണമെന്ന് അയര്‍ലണ്ടിലെ 10ല്‍ ഏഴ് വോട്ടര്‍മാരും ആഗ്രഹിക്കുന്നതായാണ് അഭിപ്രായവോട്ടെടുപ്പ് സര്‍വെ വെളിപ്പെടുത്തുന്നത്.ഒക്ടോബര്‍ 26 നാണ് ഐറിഷ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്.

കഴിഞ്ഞ മാസത്തേതിനേക്കാള്‍ ജനസസമ്മതിയില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി സര്‍വെയില്‍ തെളിഞ്ഞു. ഇതോടെ ഹിഗ്ഗിന്‍സിന് ഈസി വാക്കോവര്‍ ഉറപ്പായി.പാഡി പവറിന്റെ പേരില്‍ റെഡ് സി പോള്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 70% പേരും മൈക്കിള്‍ ഡി ഹിഗ്ഗിന്‍സിനെയാണ് അനുകൂലിച്ചത്.ഇദ്ദേഹത്തിന്റെ ജനപ്രിയതയുടെ ഏഴയലത്തുപോലും എതിര്‍സ്ഥാനാര്‍ഥികളെത്തുന്നില്ലെന്നും സര്‍വെയില്‍ തെളിഞ്ഞു. ഷോണ്‍ ഗാല്ലഗര്‍- 14%,ജൊവാന്‍ ഫ്രീമാന്‍-6%,
ലിഡിദ് റിയദ -5%,ഗാവിന്‍ ഡഫി -4%,പീറ്റര്‍ കാസി -1% എന്നിങ്ങനെയാണ് അഭിപ്രായവോട്ടെടുപ്പിന്റെ വിശദാംശങ്ങള്‍.

ഒക്ടോബര്‍ മൂന്നിനും 10നും ഇടയില്‍ 1000പേരിലാണ് സര്‍വെ നടത്തിയത്.ഫോണ്‍ വഴി അഭിമുഖം നടത്തുകയായിരുന്നു. 8% വോട്ടര്‍മാര്‍ക്ക് അഭിപ്രായമില്ലായിരുന്നു.

ഫിനഗേലിന്റെ 78% പ്രവര്‍ത്തകരും ഫിനാഫാളിന്റെ 58%വും ലേബറിന്റെ 85%വും ഷിന്‍ ഫെയിന്റെ 55%ഉം പാര്‍ട്ടികളില്‍ നിന്നുള്ള ഭൂരിപക്ഷ വോട്ടര്‍മാരും ഹിഗ്ഗിന്‍സിനെ അനുകൂലിച്ചു.ഷീന്‍ ഫെയ്ന്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുപോലും 55% പേരും ഹിഗ്ഗിന്‍സിനെയാണ് അനുകൂലിച്ചത്.

18 വയസ്സിനും 34 വയസ്സിനുമിടയില്‍ പ്രായമുള്ളവരുടെ 83 ശതമാനം ഹിഗ്ഗിന്‍സിനൊപ്പമാണ്. കഴിഞ്ഞമാസത്തേക്കാള്‍ ഒരു ശതമാനം കുറഞ്ഞെങ്കിലും
രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തില്‍ ഫിനഗേലിനാണ് സ്വീകാര്യത കൂടുതല്‍( 32%),ഫിനാഫാളിന്റെ ജനസമ്മിതി അഞ്ച് പോയിന്റുയര്‍ന്ന് 27% എത്തി.ഷീന്‍ ഫെയ്ന്‍ -14%(മാറ്റമില്ല),ലേബറിന്റേത് ഒരു പോയിന്റ് കുറഞ്ഞ് അഞ്ചിലെത്തി.

ഐറിഷ് മലയാളി ന്യൂസ് 

 

Scroll To Top