Wednesday January 25, 2017
Latest Updates

ഐറിഷ് ‘പീസ്‌മേക്കര്‍’ ഫാ അലക്‌സ് അന്തരിച്ചു

ഐറിഷ് ‘പീസ്‌മേക്കര്‍’ ഫാ അലക്‌സ് അന്തരിച്ചു

ഡബ്ലിന്‍ :ഐറിഷ് സമാധാനത്തിന്റെ കാവലാളായിരുന്ന ഫാദര്‍ അലക്‌സ് റൈഡ് അന്തരിച്ചു. ലോകസമാധാന സന്ദേശ വാഹകരില്‍ ഒരാളായിരുന്ന ഫാദര്‍ അലക്‌സ് ഡബ്ലിനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

ടിപ്പററി സ്വദേശി കൂടിയായ ഫാദറിന്റെ വിയോഗത്തില്‍ സാംസ്‌കാരിക
നായകന്‍മാരും വിശ്വാസികളും രാഷ്ട്രീയപ്രവര്‍ത്തകരും അനുശോചനം അറിയിച്ചു.
എസ്ഡിഎല്‍പി നേതാവായിരുന്ന ജോണ്‍ ഹ്യൂം, ഫാദര്‍ അലക്‌സിനെ സമാധാനത്തിന്റെ
നെടുംതൂണെന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ഫാദര്‍ അലക്‌സിന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ വെസ്റ്റ് ബെല്‍ഫാസ്റ്റിലെ ക്ലൊണാര്‍ഡ് മൊണാസ്ട്രിയില്‍ വച്ച് ബുധനാഴ്ച്ച നടക്കും.കൊല്ലപ്പെട്ട പട്ടാളക്കാരന്റെ മൃതദേഹത്തിനുമുന്നില്‍  മുട്ടുകുത്തിയിരുന്നു പ്രാര്‍ത്ഥിക്കുന്നതായുള്ള ഒരുചിത്രതിതലൂടെയാണ്ഫാദര്‍ അളക്‌സ് പൊതുജന ശ്രദ്ധയിലേക്കാകര്‍ഷിക്കപ്പെട്ടത്.
അക്രമത്തിനിടയില്‍ വെടിയേറ്റ് നടുറോഡില്‍ മരിച്ചുവീണ രണ്ടു
പട്ടാളക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു ആ സമയത്ത് ഫാദര്‍.

കഴിഞ്ഞ വര്‍ഷം ഈ ആക്രമണങ്ങളുടെ 25ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ബിബിസി
തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ഫാദറും മുഖം കാണിച്ചിരുന്നു. അന്ന്
കൊല്ലപ്പെട്ട പട്ടാളക്കാര്‍ക്കു മുന്നില്‍ മുട്ടുകുത്തിയിരിക്കുമ്പോള്‍
ഇതൊരു വികസിത സമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നാണ്
താന്‍ പറഞ്ഞുകൊണ്ടിരുന്നതെന്ന് ഫാദര്‍ ഡോക്യുമെന്ററിയിലൂടെ പറഞ്ഞിരുന്നു.
അന്നത്തെ ആക്രമണസംഭവത്തെ തുടര്‍ന്ന് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍
സമൂഹത്തില്‍ സംഭവിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കംകുറിക്കുകയായിരുന്നു ഫാദര്‍ അലക്‌സ്.

അദ്ദേഹത്തിന്റെ ഭൗതീക ശരീരം ഡബ്ലിന്‍ 6 ലെ 75ഓറല്‍ റോഡിലുള്ള മരിയനെല്ല
ചാപലില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ എട്ടുമണിവരെ
പൊതുദര്‍ശനത്തിനുവെക്കും. ഞായറാഴ്ച്ച 1 മണിമുതല്‍ 8 മണിവരെയും പരേതന്
ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വിശ്വാസികള്‍ക്ക് അവസരം ലഭിക്കും.

Scroll To Top