Thursday November 15, 2018
Latest Updates

ഐറിഷ് നോവലിസ്റ്റ്  അന്ന ബേണ്‍സിന് ബുക്കര്‍ പ്രൈസ്

ഐറിഷ് നോവലിസ്റ്റ്  അന്ന ബേണ്‍സിന് ബുക്കര്‍ പ്രൈസ്

ഡബ്ലിന്‍ :നോര്‍ത്തേണ്‍  അയര്‍ലണ്ട് എഴുത്തുകാരി അന്ന ബേണ്‍സിന് 2018ലെ മാന്‍ ബുക്കര്‍ പ്രൈസ്.ഇവരുടെ മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം.ഈ സാഹിത്യ പുരസ്‌കാരം നേടുന്ന ആദ്യത്തെ നോര്‍ത്തേണ്‍ അയര്‍ലണ്ട്  എഴുത്തുകാരിയാണ് ബേണ്‍സ്.ബേണ്‍സിന്റെ മൂന്നാമത്തെ നോവലാണ് ഇത്.

സ്വന്തം അനുഭവങ്ങളുടെ മൂശയില്‍ നിന്നുമാണ് ഈ നോവല്‍ യാഥാര്‍ഥ്യമായത്. ഒരു അര്‍ധസൈനികനാല്‍ പീഡിപ്പിക്കപ്പെടുന്ന 18 വയസ്സുകാരിയെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ കൃതി.അതിശയിപ്പിക്കുന്നതും ആഴത്തിലുള്ളതുമെന്നാണ് വിധികര്‍ത്താക്കള്‍ നോവലിനെ പ്രശംസിച്ചത്.ബേണ്‍സിന്റെ രണ്ടാമത്തെ നോവലായ ദ ലുമിനിറസിന് എലിനൂര്‍ കാറ്റണ്‍ പുരസ്‌കാരം ലഭിച്ചിരുന്നു.തന്നോടൊപ്പം ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ എഴുത്തുകാരെയും അംഗീകരിക്കുന്നതായി അവാര്‍ഡ് ലഭിച്ചയുടന്‍ ബോണ്‍സ് പ്രതികരിച്ചു.

എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു.ബെല്‍ഫാസ്റ്റില്‍ ജനിച്ച ബേണ്‍സ് ഈസ്റ്റ് സസക്സില്‍ ആണ് ഇപ്പോള്‍ താമസം.നോ ബോണ്‍സ് ആന്റ് ലിറ്റില്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കൃതിയുടെയും രചയിതാവാണ്.

ബ്രിട്ടീഷ്, ഐറിഷ്, കോമണ്‍വെല്‍ത്ത് എഴുത്തുകാര്‍ക്കായി 1969ല്‍ ആരംഭിച്ചതാണ് മാന്‍ ബുക്കര്‍ പ്രൈസ്.2014 മുതല്‍ അമേരിക്കക്കാരും ഇതിന് അര്‍ഹത നേടി. 2016ല്‍ പോള്‍ ബറ്റിയുടെ ദി സെല്ലൗട്ട്, ജോര്‍ജ് സോണ്ടേഴ്സിന്റെ ലിങ്കന്‍ ഇന്‍ ദ ബാര്‍ഡോ എന്നീ അമേരിക്കക്കാര്‍ക്കാണ് ഈ പുരസ്‌കാരം നേടിയത്.ജോണ്‍ ബാന്‍വില്‍, ആനി എന്റൈറ്റും റോഡി ഡോയല്‍ എന്നിവരാണ് ഈ പുരസ്‌കാരം നേടിയ ഐറിഷ് സാഹിത്യകാരന്മാര്‍.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top