Thursday April 19, 2018
Latest Updates

ഐറിഷ് നേഴ്സുമാരെ മികച്ച  ആനുകൂല്യങ്ങള്‍ നല്‍കി കൊണ്ട് പോകാന്‍ യുകെ ഹോസ്പിറ്റലുകള്‍; മുന്നറിയിപ്പുമായി വീണ്ടും നേഴ്സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍  

ഐറിഷ് നേഴ്സുമാരെ മികച്ച  ആനുകൂല്യങ്ങള്‍ നല്‍കി കൊണ്ട് പോകാന്‍ യുകെ ഹോസ്പിറ്റലുകള്‍; മുന്നറിയിപ്പുമായി വീണ്ടും നേഴ്സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍  

ഡബ്ലിന്‍: മികച്ച വേതനാനൂകല്യങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് ഐറിഷ് നേഴ്സുമാരെ യുകെയിലേ ആശുപത്രികളിലേക്ക്‌ജോലിക്കെടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഐറിഷ് നേഴ്സസ് ആന്‍ഡ് മിഡൈ്വഫറി ഓര്‍ഗനൈസേഷന്‍  . രാജ്യത്തെ നല്ലൊരു  വിഭാഗം നേഴ്സുമാരും ഇത്തരത്തില്‍ യുകെയിലേക്ക് പോകുന്നത് അയര്‍ലണ്ടിനെ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

കണക്കുകള്‍ പ്രകാരം 3000 ത്തിലധികം നേഴ്സുമാരാണ് കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ യുകെയില്‍ ജോലിക്ക് ചേര്‍ന്നിരിക്കുന്നത്. 2017 ല്‍ മാത്രം നൂറിലധികം പീഡിയാട്രിക്ക് നേഴ്സുമാരെ ജോലിക്കെടുത്തിരുന്നതില്‍ ഒരാളൊഴികെ ബാക്കി 106 പേരും ജോലി ഉപേക്ഷിച്ച് പോയി എന്നത് ഈ പ്രശ്നത്തിന്റെ രൂക്ഷത വെളിവാക്കുന്നു.

കിടക്കകള്‍ ഇല്ലാത്തതിനാല്‍ കുട്ടികളില്‍ പലരും ട്രോളികളില്‍ തുടരുന്നതുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നിടത്ത് നേഴ്സുമാര്‍ കൂടി ഇല്ലാതാക്കുന്നത് പ്രശ്നങ്ങളുടെ തീവ്രത കൂട്ടുകയാണ്. ഇത്തരത്തില്‍ 73 കുട്ടികളാണ് കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് വിവിധ ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളിലെ ട്രോളിയില്‍ തുടരുന്നത്. മതിയായ ശമ്പളവും യോഗ്യതക്കും മുന്‍പരിചയത്തിനും
അനുസരിച്ചുള്ള പരിഗണന ലഭിക്കാത്തതും നേഴ്സുമാരെ യുകെയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നു.

യുകെയിലെ ഹോസ്പിറ്റലുകള്‍ നേഴ്സിങ്ങ് കോളേജുകളിലെത്തി നേരിട്ട് അവസാനവര്‍ഷ വിദ്യാര്‍ത്ഥികളെ ജോലി നല്‍കി കൊണ്ടുപോകുന്ന പ്രവണതയും വര്‍ദ്ധിക്കുന്നുണ്ട്. യുകെയിലെ മികച്ച ആശുപത്രികളില്‍ നിന്ന് നല്ല ഓഫര്‍ വരുമ്പോള്‍ സ്വാഭാവികമായും നേഴ്സുമാര്‍ അവിടെക്ക് മാറുന്നു. ഹെല്‍ത്ത് സര്‍വീസിന്റെ നേതൃത്വത്തില്‍ മികച്ച വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കി നേഴ്സുമാരെ പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍ അയര്‍ലണ്ടിലെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നതില്‍ സംശയമില്ലെന്ന് നേഴ്സസ് ആന്‍ഡ് മിഡൈ്വഫറി ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

Scroll To Top