Sunday October 21, 2018
Latest Updates

ഐറിഷ് നഴ്സുമാരെ രാജ്യത്ത് ജോലി ചെയ്യാന്‍ കിട്ടില്ലെന്ന മുന്നറിയിപ്പ് നല്‍കി ഐ എന്‍ എം ഓ , ശമ്പള പരിഷ്‌കരണം നടത്തിയില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് അയര്‍ലണ്ടിലെ നഴ്സുമാരുടെ സംഘടന

ഐറിഷ് നഴ്സുമാരെ രാജ്യത്ത് ജോലി ചെയ്യാന്‍ കിട്ടില്ലെന്ന മുന്നറിയിപ്പ് നല്‍കി ഐ എന്‍ എം ഓ , ശമ്പള പരിഷ്‌കരണം നടത്തിയില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് അയര്‍ലണ്ടിലെ നഴ്സുമാരുടെ സംഘടന

കോര്‍ക്ക് :മതിയായ വേതനം ആവശ്യപ്പെട്ടുകൊണ്ട് സമരം തുടങ്ങുമെന്ന് നഴ്സുമാരുടെ മുന്നറിയിപ്പ്. കോര്‍ക്കില്‍ നടന്ന ദ ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് ഓര്‍ഗനൈസേഷന്റെ വാര്‍ഷിക യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

നഴ്സ്മാരുടെ നിയമനം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പബ്ലിക് സര്‍വ്വീസ് പേ കമ്മീഷന്‍ റിവ്യൂ ചെയ്യാനിരിക്കവെയാണ് സമരത്തിനനുകൂലമായ തീരുമാനമെടുക്കണമെന്ന് ഐഎന്‍ എംഓ ദേശീയ സമിതിയുടെ നിര്‍ദേശം.റിക്രൂട്ട് മെന്റും,സ്റ്റാഫിംഗും അടക്കമുള്ള വിഷയങ്ങളില്‍ ശമ്പളക്കമ്മീഷന്‍ അനുകൂലനിലപാടെടുത്തില്ലെങ്കില്‍ തള്ളിക്കളഞ്ഞാല്‍ സമരത്തിനിറങ്ങും എന്നാണ് യൂണിയന്‍ വക്താക്കള്‍ പറയു്ന്നത്.

പത്തു വര്‍ഷത്തിലേറെയായി നഴ്സുമാര്‍ കടുത്ത നിരാശ നേരിടുകയാണ് എന്നും കടുത്ത പ്രതിസന്ധികളിലാണെന്നും ഐഎന്‍എംഓയുടെ വൈസ് പ്രസിഡന്റ് ആയ മേരി ലീഹി ഡെലിഗേറ്റുകളോട് പറഞ്ഞു.

നഴ്സിങ്, മിഡ് വൈവ്സ് നിയമനത്തിലെ മൊറട്ടോറിയം പൊതു ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്ന നൂറുകണക്കിന് പേരുടെ ആത്മ വീര്യം നശിപ്പിക്കുമെന്ന് ലീഹി പറഞ്ഞു.

കടുത്ത ദീര്‍ഘ ദൂര പ്രത്യാഘാതങ്ങളുണ്ടായിട്ടുണ്ട്, എന്നാല്‍ അതിന്റെയൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഒരു രാഷ്ട്രീയ നേതാവോ തൊഴിലാളിയോ ഇല്ല. ഐഎന്‍എംഓയ്ക്കും തൊഴിലാളികള്‍ക്കും ഇടയില്‍ വിശ്വാസം നിലനില്‍ക്കുന്നില്ല, ൈ്വസ് പ്രസിഡന്റ് മേരി ലീഹി പറഞ്ഞു. ഏതു വഴിയിലൂടെ നീങ്ങണമെന്ന് തങ്ങള്‍ക്ക് അറിയാം എന്നും ഒരു മടിയും കൂടാതെ ആ വഴി സ്വീകരിക്കും എന്നും മേരി മുന്നറിയിപ്പ് നല്‍കി.

നഴ്സുമാരുടേതാണ് ആരോഗ്യമേഖലയിലെ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങിക്കുന്ന പ്രൊഫഷണല്‍ ഗ്രേഡിലുള്ള തൊഴില്‍ തസ്തിക, അത് അങ്ങേയറ്റം ലജ്ജാകരമാണ്, രണ്ടാം വൈസ് പ്രസിഡന്റായ മാര്‍ഗരറ്റ് ഫര്‍ഹില്‍ പറഞ്ഞു. അടുത്തിടെ പുറത്തുവന്ന സര്‍വ്വേ പ്രകാരവും പുതുതായി പഠിച്ചിറങ്ങുന്ന 70 ശതമാനം നഴ്സുമാരും രാജ്യം വിട്ടുപോകാനാണ് ആഗ്രഹിക്കുന്നത്.ഈ നില തുടര്‍ന്നാല്‍ അപകടകരമായ അവസ്ഥയിലേക്കാണ് ആരോഗ്യമേഖല ചെന്നെത്തുകയെന്നും അവര്‍ പറഞ്ഞു.ഐറിഷ് നഴ്സുമാരെ രാജ്യത്ത് ജോലി ചെയ്യാന്‍ കിട്ടില്ലെന്ന സ്ഥിതിയുണ്ടാകും.അവര്‍ പറഞ്ഞു.

Scroll To Top