Saturday September 23, 2017
Latest Updates

ഐറിഷ് തീരത്തെ ന്യൂക്ലിയര്‍ പ്ലാന്റ് സുരക്ഷാഭീഷണി ഉയര്‍ത്തുന്നു,റേഡിയേഷന്‍ പരിധി കവിയുന്നതായി പഠനം 

ഐറിഷ് തീരത്തെ ന്യൂക്ലിയര്‍ പ്ലാന്റ് സുരക്ഷാഭീഷണി ഉയര്‍ത്തുന്നു,റേഡിയേഷന്‍ പരിധി കവിയുന്നതായി പഠനം 

ഡബ്ലിന്‍ :പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുന്ന യോക്ക് ഷെയര്‍ സെല്ലാഫീല്‍ഡിലെ ന്യൂക്ലിയര്‍ പ്ലാന്റ് സുരക്ഷാഭീഷണി ഉയര്‍ത്തുന്നതായി നിരീക്ഷണസമിതി. അളവില്‍ക്കവിഞ്ഞ അണുവികിരണം നടക്കുകയാണെന്നാണ് തെളിയുന്നത്. അയര്‍ലണ്ടിന്റെ മനുഷ്യരാശിക്ക് ഭാവിയില്‍ വലിയ തോതില്‍ വിപത്ത് ക്ഷണിച്ചുവരുത്തുന്നതാണ് കുമ്പ്രിയാന്‍ തീരത്തെ ഈ ന്യക്ലിയര്‍ പ്ലാന്റ്.കാലപ്പഴക്കം മൂലം പല വലിയ ടാങ്കുകള്‍ക്കും ചോര്‍ച്ചസംഭവിച്ചതായും റിപോര്‍ട്ടുകളുണ്ട്

സുരക്ഷയുടെ കാര്യത്തില്‍ ഉന്നത നിലവാരത്തിലുള്ളതല്ല രാജ്യ തീരത്തു നിന്നും 170കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ ആണവകേന്ദ്രമെന്ന് പാരിസ്ഥിതിക സുരക്ഷാ ഏജന്‍സി പറയുന്നു.സുരക്ഷാ വീഴ്ച വെളിപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.അടുത്തിടെ ഇവിടുത്തെ ഒരു ജീവനക്കാരന് അണുബാധയേറ്റതിനെ തുടര്‍ന്ന് വിരല്‍ മുറിച്ചു നീക്കിയിരുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ടു തവണയെന്ന നിലയില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നതായും സമിതി നിരീക്ഷിച്ചു.പ്ലാന്റിലെ റേഡിയോ ആക്ടീവ് ചോര്‍ച്ചയെച്ചൊല്ലി ഫയര്‍വിഭാഗം ജീവനക്കാര്‍ സമരം നടത്തിയിരുന്നു.സെല്ലാഫീല്‍ഡില്‍ നിന്നുള്ള ദ്രാവകരൂപത്തിലുള്ള മാലിന്യം അയര്‍ലണ്ട് തീരത്തു നിക്ഷേപിക്കുന്നത് കടലില്‍ രാസ പ്രവര്‍ത്തനത്തിനിടയാക്കുന്നു.ഇത് വന്‍ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്നതാണ്-സമിതിയുടെ റിപോര്‍ടില്‍ പറയുന്നു.

ഉപയോഗിച്ച ഇന്ധന ശുദ്ധീകരണവും ന്യൂക്ലിയര്‍ മാലിന്യങ്ങളുടെ സംസ്‌കരണവുമാണ് പ്രധാനമായും ഇവിടെ നടക്കുന്നത്.ഇവിടുത്തെ സുരക്ഷാ വീഴ്ചകളുടെ ചിത്രങ്ങള്‍ പത്രങ്ങളില്‍ വാര്‍ത്തകളാവുകയും ചെയ്തിരുന്നു.എന്നാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ വളരെയേറെ മുന്നോട്ടുപോയതായാണ് യുകെയുടെ ഓഫിസ് ഓഫ് ന്യക്ലിയര്‍ റഗുലേഷന്‍ (ഒഎന്‍ആര്‍)പറയുന്നത്.

സുരക്ഷാഭീഷണി സംബന്ധിച്ച് സെല്ലാഫീല്‍ഡ് ലിമിറ്റഡ് കമ്പനിയും ബോധ്യമുള്ളവരാണ്.പ്ലാന്റിന്റെ ഡീ കമ്മീഷന്‍ ലോകത്തിനു തന്നെ ഏറ്റവും വലിയ വെല്ലുവിളിയാകും.എങ്കിലും ഒഎന്‍ആര്‍ ഇക്കാര്യത്തിന് വലിയ മുന്‍ഗണനയാണ് നല്‍കുന്നതെന്നും കമ്പനി പറയുന്നു

Scroll To Top