Monday February 27, 2017
Latest Updates

ഐറിഷ് ടൈംസ് പടച്ചു വിട്ട കള്ളകഥ മാധ്യമങ്ങള്‍ ഏറ്റ് പിടിച്ചു :ഇന്ത്യന്‍ യുവതിയുടെ മരണത്തിനു കാരണം നിയമമില്ലാത്തത് മൂലമെന്ന വാദം പൊളിയുന്നു

ഐറിഷ് ടൈംസ് പടച്ചു വിട്ട കള്ളകഥ മാധ്യമങ്ങള്‍ ഏറ്റ് പിടിച്ചു :ഇന്ത്യന്‍ യുവതിയുടെ മരണത്തിനു കാരണം നിയമമില്ലാത്തത് മൂലമെന്ന വാദം പൊളിയുന്നു

ഡബ്ലിൻ : ഗർഭചിദ്ര നിയമ ഭേദഗതി പരിപൂർണ്ണമായി നടപ്പാക്കാൻ ചട്ടങ്ങളും നയങ്ങളും ഇനിയും രൂപപ്പെടുത്തിയിട്ടില്ലെങ്കിലും ,നിയമ നിർമ്മാണത്തിന്റെ തുടർച്ചയായി അയർലണ്ടിൽ ആദ്യത്തെ ഗർഭ ചിദ്രം നടന്നു എന്ന രീതിയിൽ പ്രചരണം നടത്തിയത് വാസ്തവ വിരുദ്ധമാണെന്ന് ആരോപണം .

Demonstrators in Delhi protest over the death of Savita Halappanavar, refused an abortion in Irelandഗർഭചിദ്രത്തിനു വേണ്ടി നിലകൊള്ളുന്ന ഐറിഷ് ടൈംസ് പടച്ചു വിട്ട കള്ളകഥ ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു .കേരളത്തിലെ പത്രങ്ങൾ പോലും പ്രധാന വാർത്തകളിൽ ‘അയർലണ്ടിലെ ഗർഭചിദ്രം ‘ വിഷയമാക്കിയിട്ടുണ്ട്‌ .

നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ പരാതിപരിഹരണ വിഭാഗത്തില്‍ കൂടുതല്‍ അംഗങ്ങളെ നിയമിക്കണം. ഇതിനു കാലതാമസം എടുക്കും എന്ന വാദമാണ് ആരോഗ്യ വകുപ്പ് മുന്നോട്ടു വെക്കുന്നത്.
ഹോളീസ് സ്ട്രീറ്റിലുള്ള നാഷണല്‍ മെറ്റെണിറ്റി ഹോസ്പിറ്റലില്‍ വച്ച് യുവതി ഗര്‍ഭചിദ്രം നടത്തിയ വാര്‍ത്ത‍ മാധ്യമങ്ങളില്‍ വന്നത് വിവാദമായിരുന്നു . നിയമം നിലവിൽ വരുന്നതിന് മുൻപ് തന്നെ രാജ്യത്ത് നിലവിലുള്ള മാനദണ്‍ഡങ്ങൾ അനുസരിച്ചുകൊണ്ട് ആഴ്ച്ചകൾ മുൻപ് നടത്തിയ ഗര്‍ഭചിദ്രത്തെയാണ്‌ ഇന്നലത്തെ ‘സ്കൂപ്പ് ന്യൂസ്‌ ‘ആയി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തതെന്ന് നാഷണൽ മെറ്റെണിറ്റി ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു

സംഭവം നിർഭാഗ്യകരം ആയിപ്പോയി ..വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയ ആളിനെ പിടിക്കാന്‍ അന്വേഷണം നടത്തുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു .

ജൂലൈ 30നു നിയമനിര്‍മ്മാണ സഭ നിലവിലുള്ള ഗര്‍ഭചിദ്ര നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് ഒപ്പുവച്ച ഭേദഗതി ഇനിയും ചട്ടപ്രകാരം നടപ്പായിട്ടില്ല .. ഗര്‍ഭസ്ഥ ശിശുവിന്റെ അവസ്ഥ അമ്മയുടെ ജീവന് ഭീഷണിയായെക്കും എന്നുള്ള അവസ്ഥയില്‍ ഗര്‍ഭചിദ്രം അനുവദിക്കുന്നതില്‍ തെറ്റില്ലെന്നുള്ള മാറ്റമാണ് വരുത്താന്‍ തീരുമാനിച്ചത്.

സവിത ഹാലപ്പനവർ എന്ന ഇന്ത്യൻ യുവതിയുടെ ദൗർഭാഗ്യകരമായ ദുരന്തമാണ് ഗർഭ ചിദ്ര നിയമങ്ങളിൽ മാറ്റം വരുത്താൻ ഐറിഷ് സർക്കാരിനെ നിർബന്ധിതമാക്കിയത് .

സവിത ഹാലപ്പനവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടായിരുന്നതിന് സമാനമായ അവസ്ഥയായിരുന്നു ഇന്നലത്തെ വിവാദത്തിൽ ഉൾപെട്ട യുവതിക്കും ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു .

18 ആഴ്ച്ച പ്രായമുണ്ടായിരുന്ന ഇരട്ടക്കുട്ടികളായിരുന്നു യുവതിക്കുണ്ടായിരുന്നത് .സെപ്റ്റി സീമിയ ബാധിച്ചതിനെ തുടർന്ന് ഗർഭചിദ്രം നടത്തുകയും തുടർന്ന് ആൻറിബയോട്ടിക് നൽകി യുവതിയെ രോഗവിമുക്തയാക്കുകയും ചെയ്യുകയായിരുന്നു .

അടുത്തിടെയുണ്ടായ നിയമത്തിന്റെ ബലത്തിൽ അല്ല തങ്ങൾ ഗർഭചിദ്രം നടത്തിയതെന്നും രാജ്യത്ത് രണ്ടു ദശാബ്ദമായി ഉണ്ടായിരുന്ന നിയമത്തിന്റെ ചുവടു പിടിച്ചായിരുന്നുവെന്നും നാഷണൽ മെറ്റെണിറ്റി ഹോസ്പിറ്റലിലെ ഡോക്റ്റർമാർ വ്യക്തമാക്കുമ്പോൾ ഒരു സംശയം മാത്രം അവശേഷിക്കുന്നു .എന്തു കൊണ്ടാണ് സവിതാ ഹാലപ്പനവർ എന്ന ഇന്ത്യൻ യുവതിക്ക് ഈ ആനുകൂല്യം ലഭിക്കാതിരുന്നതെന്നതാണത് .

നിയമത്തിന്റെ അഭാവമല്ല, പ്രാരംഭ ഘട്ടത്തിൽ സവിതയുടെ ശരീരത്തിലെ അണുബാധ കണ്ടുപിടിക്കാൻ ഗാൽ വേ ആശുപത്രിയിലെ ഡോക്റ്റർമാർക്ക് കഴിഞ്ഞില്ല എന്ന പരമാർഥമാണ് ഇതോടെ പുറത്തു വരുന്നത് .സവിതയുടെ സുഹൃത്തുക്കൾ അടക്കമുള്ള ചില ഡോക്റ്റർമാർ ഈ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഗാൽവേ ആശുപത്രിയും എച്ച് എസ് ഇ യും അത്തരം നിലപാടുകളെ അനുകൂലിച്ചിരുന്നില്ല

Scroll To Top