Tuesday November 21, 2017
Latest Updates

ഐറിഷ് ജയിലുകളില്‍ ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍  ചെലവില്‍ മയക്കുമരുന്നും

ഐറിഷ് ജയിലുകളില്‍ ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍  ചെലവില്‍ മയക്കുമരുന്നും

ഡബ്ലിന്‍: ജയിലുകളില്‍ ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ മയക്കുമരുന്നും.ഹെറോയിന്‍ ഉപയോഗിച്ച് അതിന് അടിമകളായവര്‍ക്ക് പകരക്കാരനായ മെത്തഡിന്‍ ഒരുക്കി നല്‍കുകയാണ് സര്‍ക്കാര്‍ സേവനം ചെയ്യുന്നത്.1800ഓളം ഐറീഷ് ക്രിമിനലുകളാണ് ‘മയക്കുമരുന്നു സുഖവാസ’വുമായി ജയിലുകളില്‍ സമയംപോക്കുന്നത്.

1793 ജയില്‍പ്പുള്ളികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നാണ് സര്‍ക്കാര്‍ കണക്ക്.ഇവരില്‍ 472 പേര്‍ അയര്‍ലണ്ടിന്റെ ‘മെത്തഡിന്‍ ‘ തലസ്ഥാനമായ ക്ലോവര്‍ഹില്‍ ജയിലിലാണ്.ഡബ്ലിന്‍ നഗരമധ്യത്തിലെ മൗണ്ട് ജോയി ജയിലില്‍ 350 ക്രിമിനലുകള്‍ മയക്കുമരുന്നിനടിമകളാണ്.കൗണ്ടി റോസ്‌കോമണിലെ കാസില്‍ഏരിയ ജയിലില്‍ പത്തുപേര്‍ മരുന്നടിയും ചികില്‍സയുമായിമായി കഴിയുന്നു.ഹെറോയിനു പകരമുള്ള മരുന്ന് എന്ന നിലയിലാണ് മെത്തഡിന്‍ കൊടുക്കുന്നത്. ഇത് നല്‍കിയില്ലെങ്കില്‍ ഇവരുടെ രോഗം മൂര്‍ച്ഛിച്ച് നിയന്ത്രണാതീതമാകും.

എല്ലാവിധ ആധുനീക സൗകര്യങ്ങളോടെയാണ് അയര്‍ലണ്ടിലെ ജയിലുകളില്‍ തടവ് പുള്ളികളില്‍ ഭൂരിഭാഗവും കഴിയുന്നത്.ഒരു പക്ഷെ ജയിലിന് പുറത്തു കഴിഞ്ഞതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷണം പോലും മിക്കവര്‍ക്കും ലഭിക്കുന്നുണ്ട്.

അയര്‍ലണ്ടിലെ വിവിധ ജയിലുകളില്‍ നിന്നായി ആയിരക്കണക്കിന് കള്ളക്കടത്ത് വസ്തുക്കള്‍ പിടിച്ചെടുത്തതായി ഐറിഷ് പ്രിസണ്‍ സര്‍വീസ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു.. 600ലേറെ ഫോണുകള്‍, 500 ആയുധങ്ങള്‍, 589 ലിറ്റര്‍ അനധികൃത മദ്യം, മയക്കുമരുന്നുകള്‍ എന്നിവയെല്ലാം ഇതില്‍ പെടുമത്രേ!.അതേസമയം കള്ളക്കടത്ത് തടയുന്നതിനായി രൂപീകരിച്ച ടീമിന്റെ സഹായത്തോടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കള്ളക്കടത്ത് കുറഞ്ഞിട്ടുണ്ടെന്ന ആശ്വാസവും അധികൃതര്‍ക്കുണ്ട്.

ഡബ്ലിനിലെ മൗണ്ട്‌ജോയ് ജയിലിലാണ് ഏറ്റവും കൂടുതല്‍ ഫോണുകള്‍ പിടിക്കപ്പെട്ടത്- 265. പോര്‍ട്ട്‌ലീസിലെ മിഡ്‌ലാന്‍ഡ്‌സ് ജയിലില്‍ നിന്ന് 70 ഫോണുകള്‍ പിടിച്ചെടുത്തു.

വീറ്റ്ഫീല്‍ഡ് ജയിലില്‍ നിന്നും 150 മയക്കുമരുന്നുകള്‍ പിടിച്ചെടുത്തപ്പോള്‍ മൗണ്ട്‌ജോയില്‍ നിന്നും 136 എണ്ണം പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ (125) പിടിച്ചെടുത്തും മൗണ്ട്‌ജോയില്‍ നിന്നുമാണ്. കാസ്റ്റ്‌ലെറിയ ജയിലില്‍ നിന്നും 120 ആയുധങ്ങള്‍ പിടിച്ചെടുത്തു.

ഏറ്റവുമധികം മദ്യം പിടിച്ചെടുത്തത് പോര്‍ട്ട്‌ലാവോയിസില്‍ നിന്നാണ് – 203 ലിറ്റര്‍. കോര്‍ക്കില്‍ നിന്നും 132 ലിറ്ററാണ് പിടിച്ചെടുത്തത്. പഞ്ചസാര, പഴങ്ങള്‍, ബ്രെഡ് എന്നിവ ഉപയോഗിച്ച് ജയിലുകളില്‍ത്തന്നെ വാറ്റിയെടുക്കുകയായിരുന്നു ഈ മദ്യങ്ങള്‍.പ്രത്യേകമായി മുറികള്‍ ലഭ്യമായിട്ടുള്ള തടവുകാര്‍ക്ക് പുറമെ വാര്‍ഡുകളിലും വാറ്റ് കാര്യമായി നടക്കുന്നുണ്ടത്രേ!.

Scroll To Top