Thursday July 27, 2017
Latest Updates

ഐറിഷ് ജയിജയിലുകളില്‍ ജീവനക്കാരില്ല,വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നു

ഐറിഷ് ജയിജയിലുകളില്‍ ജീവനക്കാരില്ല,വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നു

ഡബ്ലിന്‍ :ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞ ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കുന്നു .മുതിര്‍ന്ന ജീവനക്കാരുടെ കുറവിനെ തുടര്‍ന്നാണ് ഡബ്ലിന്‍ കോടതിയും ജയിലും പഴയ ആളുകളെ തിരികെ വിളിക്കുന്നത്. 60 വയസ്സിനു താഴെയുള്ളവരെയാണ് പുനര്‍നിയമിക്കുന്നത്. ഇവര്‍ക്ക് ഐറീഷ് പ്രിസണ്‍ സര്‍വീസ് കത്ത് അയച്ചുകഴിഞ്ഞു. ആഴ്ചയില്‍ 19മണിക്കൂര്‍ ജോലിചെയ്യണം. ആറ് മാസത്തെ കരാറായിരിക്കും നല്‍കുക.ഈ പുനര്‍നിയമനം അവരുടെ പെന്‍ഷനെ ബാധിക്കില്ലെന്ന് ഔദ്യോഗിക കേന്ദ്രം വെളിപ്പെടുത്തി.

കോര്‍ക്ക്,ലിമെറിക്ക്,മൗണ്ട് ജോയ്,സിസിജെ,മിഡ് ലാന്‍ഡ്സ് എന്നിവിടങ്ങളിലെ ജയിലുകളിലാണ് ജീവനക്കാരുടെ കുറവുള്ളത്. പുതിയ ജയില്‍ഓഫിസര്‍മാരുടെ നിയമനം നടക്കുന്നതുവരെയാകും ഇവരുടെ നിയോഗം.ഉടന്‍തന്നെ 80 പുതിയ ഓഫിസര്‍മാരെ റിക്രൂട്ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി. 2018ല്‍ 200അഡീഷണല്‍ ഓഫിസര്‍മാരെയും നിയോഗിക്കും.റിട്ടയേഡ് ജീവനക്കാരെ തിരികെ വിളിച്ച് സ്റ്റാഫ് ദൗര്‍ലഭ്യം പരിഹരിക്കാനുള്ള തീരുമാനത്തെ പ്രിസണ്‍ ഓഫിസേഴ്സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു.ജീവനക്കാരെ തിരിച്ചു വിളിക്കുന്നു

Scroll To Top