Thursday January 19, 2017
Latest Updates

ഐറിഷ് ജനതയെ സമരമുഖത്തെത്തിച്ച മുഖം 

ഐറിഷ് ജനതയെ സമരമുഖത്തെത്തിച്ച മുഖം 

ഡബ്ലിന്‍ :വെള്ളക്കരത്തിനെതിരെ കഴിഞ്ഞ മാസങ്ങളില്‍ അയര്‍ലണ്ടില്‍ നടന്നു വരുന്ന വ്യത്യസ്ഥ പ്രതിഷേധങ്ങളുടെ സൂത്രധാരനെ കണ്ടെത്തി. ടാക്‌സി ഡ്രൈവറും എറിഗി ലോക്കല്‍ ഇലക്ഷനിലെ സ്ഥാനാര്‍ഥിയുമായിരുന്ന ഡാമിയന്‍ ഫാരെല്‍ നിയന്ത്രിക്കുന്ന ഒരു ഫേസ്ബുക്ക് പേജിലൂടെയുള്ള സമരാഹ്വാനങ്ങളിലൂടെയാണ് ആയിരക്കണക്കിന് ധാരണക്കാര്‍ സമരമുഖങ്ങളിലെത്തിയത്.മറ്റു പ്രധാന നേതാക്കളൊക്കെ ഡാമിയന്റെ പിന്നാലെയെത്തിയവര്‍ മാത്രം 

കഴിഞ്ഞാഴ്ച നടന്ന വ്യതസ്ഥ സമരങ്ങളില്‍ രണ്ടു തവണ ഫാരെല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഇയാളെ വിട്ടയച്ചു. സമരം തീര്‍ത്തും
സമാധാനപരമായിരുന്നെന്നും പോലീസ് നടപടി അന്യായമാണെന്നും ഫാരെല്‍ ആരോപിച്ചു.

‘ജല നിരക്കിനെതിരെയുള്ള സമരത്തിനു പ്രത്യേക രാഷ്ട്രീയ താല്‍പര്യങ്ങളൊന്നുമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലാത്തവരും സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്’.ഫാരെല്‍ കൂട്ടി ചേര്‍ത്തു. സ്ഥിരം മുഖം മറച്ചു നടന്നിരുന്ന സമരത്തിനിടെ ഫാരെല്‍ മുഖം മറക്കാന്‍ വിട്ടു പോയതാണ് അദ്ദേഹത്തെ കണ്ടെത്താന്‍ കാരണമായത്.

Scroll To Top