Thursday January 19, 2017
Latest Updates

‘ഐറിഷ് ഗാന്ധി’ വീണ്ടും ജയിലില്‍,സമരം യുദ്ധത്തിനെതിരെ 

‘ഐറിഷ് ഗാന്ധി’ വീണ്ടും ജയിലില്‍,സമരം യുദ്ധത്തിനെതിരെ 

ലിമറിക്ക് : അയര്‍ലണ്ടിലെ സമാധാന പ്രവര്‍ത്തക മാര്‍ഗരീറ്റ ഡി ആഴ്‌സി വീണ്ടും ജയിലിലായി. ഷാനന്‍ എയര്‍പോര്‍ട്ടില്‍കൂടി അമേരിക്കന്‍ സൈന്യത്തെ കടത്തിവിടുന്നതിനെതിരെയുള്ള പ്രതിഷേധ സമരത്തെ തുടര്‍ന്നാണ് മാര്‍ഗരീറ്റയെ വീണ്ടും ജയിലില്‍ അടച്ചത്. അമേരിക്കന്‍ സൈന്യത്തിനെതിരെ പ്രതിഷേധിക്കാന്‍ മാര്‍ഗരീറ്റയും സഹപ്രവര്‍ത്തകന്‍ നീല്‍ ഫാരലും കൂടി ഷാനന്‍ വിമാനത്താവളത്തിന്റെ റണ്‍വെയില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും ഷാനന്‍ എയര്‍പോര്‍ത്തില്‍ അതിക്രമിച്ച് കടന്നത്.

സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാര്‍ഗരീറ്റ, താന്‍ ഇനി നിയമ ലംഘനം നടത്തുകയില്ലെന്നും എയര്‍പോര്‍ട്ടില്‍ അതിക്രമിച്ച് കടക്കില്ലെന്നും ബോണ്ട് എഴുതി നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് ഇരുവരെയും ജയിലില്‍ അടച്ചത്. ഈ വര്‍ഷം ആദ്യം സമാനമായ കുറ്റത്തിനു മാര്‍ഗരീറ്റയെ ഒന്‍പതര ആഴ്ച ജയിലില്‍ അടച്ചിരുന്നു. യുദ്ധത്തിനെതിരെയാണ് മാര്‍ഗരീറ്റയുടെ സമരമെന്ന് ഷാനന്‍ വാച്ച് വക്താവ് ഡോ. ജോണ്‍ ലനോന്‍ പറഞ്ഞു.

2002 മുതല്‍ ഷാനന്‍ വിമനാത്താവളം വഴി 2.4 മില്യന്‍ യുഎസ് സൈനികര്‍ യാത്ര ചെയ്തതായാണ് റിപ്പോര്‍ട്ട്. യുദ്ധത്തിനു പോകുന്ന യുഎസ് സൈനികര്‍ ഷാനന്‍ വിമാനത്താവളം ഉപയോഗിക്കുന്നതിനെതിരെ അയര്‍ലണ്ടിലെ സമാധാന പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു

Scroll To Top