Wednesday February 22, 2017
Latest Updates

ഐറിഷ് ഇലക്ഷന്‍ വോട്ടേഴ്‌സ് ലിസ്റ്റ് ‘ഐറിഷ് മലയാളി’യിലൂടെ പരിശോധിക്കാം :പേര് ചേര്‍ക്കേണ്ട അവസാന ദിവസം മെയ് 6

ഐറിഷ് ഇലക്ഷന്‍ വോട്ടേഴ്‌സ് ലിസ്റ്റ് ‘ഐറിഷ് മലയാളി’യിലൂടെ പരിശോധിക്കാം :പേര് ചേര്‍ക്കേണ്ട അവസാന ദിവസം മെയ് 6

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്കല്‍ ,യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷനുകളില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഇലക്ഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനുള്ള പദ്ധതിയില്‍ ഐറിഷ് മലയാളി ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ പങ്കാളിയാവും.ദേശിയ ഇലക്ഷന്‍ വകുപ്പിന്റെയും ,ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ മൈഗ്രെന്റ് വോട്ടേഴ്‌സ് കാംപൈയിന്റെയും ഇത് സംബന്ധിച്ച സമിതികളില്‍ ‘ഐറിഷ് മലയാളിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അയര്‍ലണ്ടില്‍ താമസിക്കുന്ന ഇന്ത്യാക്കാര്‍ക്ക് ഇവിടുത്തെ ജനാധിപത്യ പ്രക്രിയയില്‍ സജീവമായി പങ്കെടുക്കാനും രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാഗത്വം നേടാനുമുള്ള അവസരത്തോടൊപ്പം നമ്മുടെ അഭിപ്രായങ്ങള്‍ നേരിട്ട് രേഖപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇലക്ഷനുകളിലെ പങ്കാളിത്വം വഴി ലഭിക്കുന്നത്.ഐറിഷ് സര്‍ക്കാര്‍ കുടിയേറ്റക്കാര്‍ക്ക് വേണ്ടി തയാറാക്കുന്ന ഇലക്ഷന്‍ സംബന്ധിച്ച പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ഇത്തരം ഒരു നീക്കത്തിന് ശക്തി പകരുന്നവയാണ്.

അടുത്ത തിരഞ്ഞെടുപ്പുകളിലേയ്ക്കുള്ള വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ പേരുവിവരങ്ങള്‍ ഇന്നലെ പ്രസിദ്ധീകരിച്ചു.. 2014/15 വര്‍ഷങ്ങളിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തിരിക്കുന്നവരുടെ വിവരങ്ങളാണ് ലിസ്റ്റില്‍ ഉള്ളത്.

സിറ്റി, കൗണ്ടി കൗണ്‍സിലുകളില്‍ ഇതുമായി ബന്ധപ്പെട്ട പരസ്യപ്രചരണങ്ങള്‍ ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. നവംബര്‍ 1മുതല്‍ 25വരെയുള്ള തീയതികളിലാണ് ഇലക്ടറല്‍ ആക്റ്റ് 1992 പ്രകാരമുള്ള നിബന്ധനകള്‍ അനുസരിച്ച് രജിസ്റ്റര്‍ പ്രദര്‍ശിപ്പിക്കുക. തങ്ങളുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വിവരങ്ങള്‍ തന്നെയാണോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ജനങ്ങള്‍ക്ക് പരിശോധിക്കാനുള്ള അവസരമാണ് ഇതുവഴി ഉണ്ടാവുന്നത്.

ഐറിഷ് ഇലക്ഷന്‍ വകുപ്പിന്റെ സഹകരണത്തോടെ മലയാളികളായ അയര്‍ലണ്ടിലെ താമസക്കാര്‍ക്ക് ‘ഐറിഷ് മലയാളി’യിലൂടെ അയര്‍ലണ്ടിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാന്‍ താഴെ ചേര്‍ത്തിട്ടുള്ള ലിങ്ക് പരിശോധിക്കുക.

http://www.checktheregister.ie/PublicPages/Default.aspx?uiLang=

വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാവുകയുള്ളൂ.

ആവശ്യമുള്ള തിരുത്തലുകള്‍ കഴിഞ്ഞ് എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം 2014 ഫെബ്രുവരി 1നാണ് പട്ടിക പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുക. ഫെബ്രുവരി 15ഓടെ തന്നെ പുതിയ പട്ടിക നിലവില്‍ വരികയും ചെയ്യും.

2014 മെയ് 22നും 25നും ഇടയില്‍ നടക്കുന്ന യൂറോപ്യന്‍, ലോക്കല്‍ ഇലക്ഷനുകളില്‍ ഈ പട്ടിക പ്രകാരമുള്ള വോട്ടര്‍മാര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരിക്കുക.

അതാതു സ്ഥലങ്ങളിലെ ലോക്കല്‍ സര്‍ക്കാരാണ് രജിസ്റ്റര്‍ വിവരങ്ങളില്‍ തിരുത്തലുകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യൂറോപ്യന്‍, ലോക്കല്‍ ഇലക്ഷനുകളുടെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഇയു നാഷണല്‍സിനെയും നോണ്‍ ഐറിഷ് നാഷണല്‍സിനെയും അവരുടെ വോട്ടവകാശത്തെക്കുറിച്ചും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യകതയെക്കുറിച്ചും ബോധ്യപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ഉണ്ട്..
ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ അടിച്ചിറക്കുന്ന ലീഫ്‌ലെറ്റുകളില്‍, എങ്ങിനെയാണ് എംഇപിമാരെ തിരഞ്ഞെടുക്കുന്നതെന്നും ലോക്കല്‍ അതോറിറ്റി തിരഞ്ഞെടുപ്പ് നടത്തുന്നതെങ്ങിനെ എന്നുമൊക്കെയുള്ള എല്ലാവിധ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും..
ഇതിനെ യൂറോപ്യന്‍ യൂനിയനില്‍പെടുന്ന മറ്റുഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു എഴുതുകയും വേണം. സിറ്റി, കൗണ്ടി കൗണ്‍സിലുകളിലെ എംബസികളിലും ഡബ്ലിനിലെ യൂറോപ്യന്‍ പാര്‍ലമെന്റ് ഓഫീസിലും ഈ ലീഫ്‌ലെറ്റ് പതിപ്പുകള്‍ വിതരണം ചെയ്യുകയും വേണം.മലയാളം ഭാഷയിലും ഇത്തരത്തിലുള്ള ലീഫ് ലെറ്റുകള്‍ വേണമെന്ന്’ ഐറിഷ് മലയാളി ന്യൂസ് പോര്‍ട്ടല്‍ ‘ഇത് സംബന്ധിച്ച സമിതി യോഗത്തില്‍ അഭ്യര്ധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ ഹിന്ദി മാത്രമേ ഇതിനുവേണ്ടി തിരഞ്ഞെടുത്തിട്ടുള്ളൂ .
എല്ലാ വര്‍ഷവും ഫെബ്രുവരി 15നാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നത്. ഓരോ 12മാസം കൂടുമ്പോഴും രജിസ്‌ട്രേഷന്‍ നടക്കും. ഒരു ഇലക്ഷനിലോ റഫറണ്ടത്തിലോ പങ്കെടുക്കണമെങ്കില്‍ വ്യക്തിയുടെ പേര് രജിസ്റ്ററില്‍ ചേര്‍ത്തിരിക്കണം എന്നാണ് നിയമം.

ഒരു വ്യക്തി രജിസ്റ്ററില്‍ ചേര്‍ക്കപ്പെട്ടില്ലെങ്കില്‍ അയാള്‍ക്ക് സപ്ലിമെന്റിലേക്കും അപേക്ഷിക്കാം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും വോട്ടവകാശം ലഭിക്കും. സപ്ലിമെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഒരാളുടെ പേര് സ്വയമേവ ഇലക്ടര്‍ രജിസ്റ്ററിലും ചേര്‍ക്കപ്പെടും.

ഇലക്ടര്‍മാരുടെ ഒരു ഡ്രാഫ്റ്റ് രജിസ്റ്റര്‍ എല്ലാ വര്‍ഷവും നവംബര്‍ 1ന് പ്രസിദ്ധീകരിക്കപ്പെടും. ലൈബ്രറികളിലും പോസ്റ്റ് ഓഫീസുകളിലും ഗാര്‍ഡ സ്‌റ്റേഷനുകളിലും പകര്‍പ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടാവും.
ഡ്രാഫ്റ്റ് രജിസ്റ്ററില്‍ പേര് വന്നിരിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ സ്വയമേവ ഇലക്ടറല്‍ രജിസ്റ്ററിലും ഫെബ്രുവരിയോടെ ചേര്‍ക്കപ്പെടും. ഡ്രാഫ്റ്റ് രജിസ്റ്ററില്‍ പേരുചേര്‍ക്കാന്‍ യോഗ്യരാണെങ്കില്‍ ആര്‍എഫ്എ വോട്ടര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.സപ്ലിമെന്റ് രജിസ്റ്ററില്‍ പേര് ചേര്‍ക്കേണ്ടവര്‍  മെയ് 6 ന് മുന്‍പായി അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ടതാണ്. അപേക്ഷകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ അതാതു കൌണ്ടി കൌണ്‍സിലുകളുമായി ബന്ധപ്പെടെണ്ടതാണ്.like-and-share

 

Scroll To Top