Saturday October 20, 2018
Latest Updates

ഐറിഷ്‌കാരിയെ പോലെ ഒരു ഇന്ത്യക്കാരി പെണ്‍കുട്ടി,കാരണം അറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന  വിചിത്രമായ ആവശ്യവുമായി പൂജ !

ഐറിഷ്‌കാരിയെ പോലെ ഒരു ഇന്ത്യക്കാരി പെണ്‍കുട്ടി,കാരണം അറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന   വിചിത്രമായ ആവശ്യവുമായി പൂജ !

മുംബൈ : ശാരീരിക പ്രത്യേകതകളുടെ കാരണമറിയുന്നതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന വിചിത്രമായ ആവശ്യവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് 24കാരിയായ ഇന്ത്യന്‍ യുവതിപൂണ ഗണത്ര.താന്‍ ഐറിഷ് വംശജയാണ് എന്നാണ് യുവതിയുടെ സംശയം. മുംബെയിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ കരിഷ്മ മെഹ്തയാണ് അവരുടെ ‘ബോംബെ മനുഷ്യര്‍’ എന്ന ഫേസ്ബുക്ക് പേജിലൂടെ പൂജയെ അവതരിപ്പിച്ചത്.

തന്റെ വിചിത്രമായ രൂപവിശേഷങ്ങള്‍ മറ്റുള്ളവരുടെ ഉപദ്രവത്തിനും അധിക്ഷേപത്തിനും കാരണമാകുന്നുവെന്നതിനാലാണ് പൂജ ഈ ആവശ്യമുന്നയിക്കുന്നത്.ചെമ്പന്‍ തലമുടി,പൂച്ചക്കണ്ണുകള്‍,വെളുത്ത നിറം എന്നിവയാണ് മുംബൈയില്‍ ജനിച്ച പൂജയെ അലോസരപ്പെടുത്തുന്നത്.

യഥാര്‍ഥ ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് പിറന്നവരാണ് പൂജയുടെ മാതാപിതാക്കള്‍. എന്നിരുന്നാലും തന്റെ ഈ രൂപത്തിനിടയാക്കിയതെന്തന്ന് അറിയണമെന്നുറച്ചിരിക്കുകയാണ് പൂജ. അതിനാണ് ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്.

പൂജയുടെ അച്ഛന്‍ രാജേഷ് (51), കറുത്തനിറമുള്ളയാളാണ്. അമ്മ ഹെമാക്സി യും(46) അത്ര വെളുത്തതല്ല. ബ്രിട്ടീഷുകാര്‍ 100 വര്‍ഷത്തിലേറെയായി ഇന്ത്യ ഭരിച്ചിരുന്നു.അതിനാല്‍ തന്റെ പൂര്‍വികര്‍ ബ്രിട്ടീഷ് മേഖലയില്‍ നിന്നുള്ളതാണെന്നും പൂജ പറയുന്നു.’എന്റെ പൂര്‍വികരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്, കാരണം അതിനെക്കുറിച്ച് എനിക്കൊന്നുമറിയില്ല.എന്നെ കണ്ടാല്‍ തനി ഐറിഷ് ലുക്കാണ് എന്നാണ് ചിലരെല്ലാം പറയുന്നത് !

‘എന്റെ മുത്തശ്ശി മരിക്കുമ്പോള്‍ എന്റെ അമ്മ വളരെ ചെറുപ്പമായിരുന്നു.അതിനാല്‍ അതിനെക്കുറിച്ച് ചോദിക്കാന്‍ കഴിഞ്ഞില്ല, പക്ഷെ സത്യം അറിയാന്‍ വളരെ ആകാംക്ഷയുണ്ട് ‘പൂജ പറയുന്നു.

ഇത്തരം രൂപവിശേഷതകള്‍ തീര്‍ത്തും അസാധാരണമായതിന്റെ പേരില്‍ തന്നെ എല്ലായിടങ്ങളിലും മാറ്റി നിര്‍ത്തുന്നതായി പൂജ ആരോപിക്കുന്നു.സ്വന്തമായി ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനം നടത്തുകയാണ് പൂജ.

‘എന്റെ കുടുംബം ഇതുവരെ എന്നെപ്പോലെ ഒരാളെ കണ്ടിട്ടില്ല, കാരണം എല്ലാവരും തവിട്ടുനിറം, കറുത്ത മുടി, ബ്രൌണ്‍ കണ്ണുകള്‍, മിക്ക ഇന്ത്യക്കാരെയും പോലെ’ പൂജ പറയുന്നു.’അയല്‍പക്കക്കാര്‍ക്കെല്ലാം വ്യത്യസ്തമായ എന്റെ രൂപം ഇപ്പോഴും അത്ഭുതമാണ്.

മൂന്നു വയസുള്ളപ്പോള്‍ എന്റെ ദേഹത്തെല്ലായിടത്തും തവിട്ടു നിറത്തിലുള്ള പുള്ളികള്‍ പ്രത്യക്ഷപ്പെട്ടു.അപ്പോള്‍ മുതല്‍ സ്‌കൂളില്‍ താന്‍ ഒറ്റപ്പെട്ടു.ആളുകളെല്ലാം ശരീരത്തിലെ പാടുകളെക്കുറിച്ച് ചോദിച്ചു എന്നെ ശല്യപ്പെടുത്തി.

യൂണിവേഴ്സിറ്റിയിലെ എന്റെ ആദ്യ വര്‍ഷത്തില്‍ പോലും,ഇക്കാരണത്താല്‍ സ്ലീവ്ലെസ് ഷര്‍ട്ട് ധരിക്കുന്നതില്‍ നിന്ന് സഹപാഠികള്‍ തന്നെ വിലക്കി.മേലങ്കികള്‍ ധരിക്കണമെന്ന നിയമമൊന്നും കോളജിലുണ്ടായിരുന്നില്ല. എന്നിട്ടും തനിക്ക് അത് വേണ്ടി വന്നു. തനിക്കല്ലാതെ മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു സാഹചര്യമുണ്ടായിട്ടില്ല’.

‘ഞാന്‍ അമേരിക്കയില്‍ പോയി.അപ്പോള്‍ ഞാന്‍ ഇന്ത്യക്കാരിയാണെന്ന് പറഞ്ഞപ്പോള്‍ ആളുകള്‍ വിശ്വസിച്ചില്ല, എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഓഫീസര്‍ പോലും എന്റെ പാസ്പോര്‍ട്ട് രണ്ടുതവണ പരിശോധിച്ചു.എന്നിട്ടു ഇന്‍ഡ്യയില്‍ നിന്നു തന്നെയല്ലേയെന്ന് വീണ്ടും ചോദിച്ചു.സംശയങ്ങള്‍ ദൂരീകരിക്കാനാണ് പൂജയുടെ പുതിയ ഉദ്യമം.

Scroll To Top