Thursday September 21, 2017
Latest Updates

ഐറസ് ഓഫിസ് ഉപരോധം ഇന്ന്:കഴുത്തറപ്പന്‍ വാടകയിലൂടെ കൊഴുത്തു തടിക്കുന്ന മാഫിയാ കമ്പനിക്കെതിരെ ജനരോഷമുയരും

ഐറസ് ഓഫിസ് ഉപരോധം ഇന്ന്:കഴുത്തറപ്പന്‍ വാടകയിലൂടെ കൊഴുത്തു തടിക്കുന്ന മാഫിയാ കമ്പനിക്കെതിരെ  ജനരോഷമുയരും

ഡബ്ലിന്‍:ആയിരക്കണക്കിന് വീടുകള്‍ ഡബ്ലിനില്‍ വാടകയ്ക്ക് നല്‍കുന്ന കുത്തക കമ്പനിയായ ഐറീഷ് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടീസ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റി(ഐആര്‍ഇഎസ് -ഐറസ്)നെതിരെ ഇന്ന് ജനരോഷം അലയടിക്കും. കമ്പനിയുടെ ഹെഡ് ഓഫിസ് ഇന്ന് ജനക്കൂട്ടം ഉപരോധിക്കുകയാണ്.ഡബ്ലിന്‍ ടെനന്റ്സ് അസോസിയേഷനിലെ അംഗങ്ങളും മറ്റും ചേര്‍ന്നാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. കുത്തനെ ഉയരുന്ന വാടകയില്‍ പൊറുതിമുട്ടിയാണ് ജനം സംഘടിച്ചത്.

കമ്പനിയുടെ ആസ്ഥാന മന്ദിരമായ ഗ്രാന്‍ഡ് കനാല്‍ ഡോക്കില്‍ (Lazer Lane) ഉച്ചയ്ക്ക് ഒന്നിനാണ് ഉപരോധം നടക്കുക. വാടകക്കാരുടെ സംഘടനാ നേതാക്കള്‍ക്കു പുറമേ ഇന്‍ഡിപെന്‍ഡന്റ്സ് ഫോര്‍ ചേഞ്ച് ടി ഡി മിക്ക് വാലസും ഉപരോധസമരത്തെ അഭിസംബോധന ചെയ്യും.

കമ്പനിയുടെ വാടകക്കൊള്ള കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന സന്ദേശമാണ് ഈ പ്രക്ഷോഭത്തിലൂടെ നല്‍കാന്‍ ആഗ്രഹിക്കുന്നതെന്നും ഡിടിഎ വക്താവ് ഫിയോണ്‍ ടോളണ്ട് പറഞ്ഞു.എത്ര പേര്‍ സമരത്തിനെത്തുമെന്നതല്ല കാര്യം.സമരം നല്‍കുന്ന സന്ദേശമാണ് .ഇതൊരു തുടക്കം മാത്രമാണെന്നാണ് സംഘടനാ വക്താക്കള്‍ പറയുന്നത്.

ഡബ്ലിനിലെ വീട്ട് വാടക ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് ഐറസാണ്.24,00 പ്രോപ്പര്‍ട്ടികളാണ് അയര്‍ലണ്ടില്‍ ഐറസിനുള്ളത്.ഇതില്‍ പകുതിയും നാമയില്‍ നിന്ന് ന്യായവിലയില്‍ ഇവര്‍ സ്വന്തമാക്കിയവയാണ്. 47മില്യന്‍ യൂറോയാണ് കഴിഞ്ഞ വര്‍ഷത്തെ കമ്പനിയുടെ ലാഭം.ഇതിന്റെ 75%വും വാടകയില്‍ നിന്നാണെന്ന് ടോളണ്ട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ലാഭവരുമാനത്തില്‍ 53 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്!.ഡബ്ലിന്‍ മേഖലയിലെ വാടക കൂട്ടുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതും,ആദ്യം വാടക വര്‍ദ്ധിപ്പിക്കുന്നവരെന്നുമുള്ള കുപ്രസിദ്ധി നേടിയ കമ്പനിയാണിത്.

ഐറസിന്റെ ഏറ്റവും പുതിയ സംരംഭമായ 68 യൂണിറ്റുകളുള്ള സാന്‍ഡിഫോര്‍ഡിലെ മേപ്പിളില്‍ സിംഗിള്‍ ബെഡ് റൂം അപാര്‍ട്മെന്റിന് 1925യൂറോയാണ് വാടക.ത്രീ-ബെഡ് റൂം യൂണിറ്റിന് 2750യൂറോയാണ് ചാര്‍ജ്.ഇത് സൗത്ത് ഡബ്ലിനിലെ ഏറ്റവും ഉയര്‍ന്ന വാടകയാണ്. നേരിട്ട് ഇത്തരത്തില്‍ കൊള്ളയടിക്കുന്ന വേറെ സ്ഥാപനങ്ങളില്ല-വക്താവ് പറഞ്ഞു.

ഡാഫ്ട് നടത്തിയ റിസേര്‍ച്ചില്‍ ഡബ്ലിനിലെ ശരാശരി വാടക 1668യൂറോയാണെന്നാണ് കണ്ടെത്തിയത്.സാന്‍ഡിഫോര്‍ഡ് ഏരിയയിലെ സിംഗിള്‍ ബെഡ് റൂം അപ്പാര്‍ട്മെന്റിന് 1339യൂറോയേ വാടകയുള്ളു.ഐറസിനേക്കാള്‍ 44% കുറവാണ് ഇത്.കഴിഞ്ഞ വര്‍ഷം പോലും കമ്പനിയുടെ ശരാശരി വാടക 1427യൂറോയാണ്.സാധാരണക്കാര്‍ അന്തിയുറങ്ങാന്‍ ഇടമില്ലാതെ വലയുമ്പോള്‍ സര്‍ക്കാര്‍ തണലില്‍ ചൂഷണം നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ മാറുന്ന ജനമനസ്സിന്റെ പ്രതിഫലനമാകും ഇന്നത്തെഐറസ് ഉപരോധസമരം

Scroll To Top