Tuesday January 17, 2017
Latest Updates

ഐപിഎല്‍: ഇന്നലെ മുടങ്ങിയ പ്ലേ ഓഫ് മത്സരം ഇന്ന് നടക്കും

ഐപിഎല്‍: ഇന്നലെ മുടങ്ങിയ പ്ലേ ഓഫ് മത്സരം ഇന്ന് നടക്കും

ഐപിഎല്‍ പ്ലേ ഓഫ് റൌണ്ടില്‍ മുടങ്ങിപ്പോയ മത്സരം ഇന്ന് നടക്കും. പ്ലേ റൌണ്ടില്‍ ആദ്യം നടക്കേണ്ടിയിരുന്ന പഞ്ചാബ്, കൊലക്കത്ത മത്സരമാണ് ഉഇന്ന് ആദ്യം നടക്കുക. ഇന്നലെ മഴ മൂലം കളി മാറ്റി വയ്ക്കുകയായിരുന്നു. കൊല്ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്‌റ്റേഡിയത്തില്‍ വൈകുന്നേരം നാല് മണിക്കാണ് മത്സരം.

ഇന്ന് വിജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. ക്വാളിഫയര്‍ റൌണ്ടിലെ രണ്ടാം മത്സരവും ഇന്ന് നടക്കും. ചെന്നൈക്കെതിരെ മുംബൈയാണ് ഏറ്റുമുട്ടുന്നത്. ഇതില്‍ വിജയിക്കുന്ന ടീം ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ടീമുമായി വെള്ളിയാഴ്ച ഏറ്റുമുട്ടും. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലാണ് രണ്ടാം മത്സരം.

Scroll To Top