Sunday May 28, 2017
Latest Updates

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍ ക്വാളിഫയറില്‍ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബിനെ 28 റണ്‍സിനു കീഴടക്കിയാണ് കൊല്‍ക്കത്ത ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

30 പന്തില്‍ നാല് ഫോറും  രണ്ട് സിക്‌സുമടക്കം 42 റോബിന്‍ ഉത്തപ്പയാണ് കൊല്ക്കത്തയുടെ ടോപ് സ്‌കോറര്‍. പഞ്ചാബിന് വേണ്ടി കരണ്‍വീര്‍ സിംഗ് 3 വിക്കറ്റും അക്ഷര്‍ പട്ടേലും മിച്ചല്‍  ജോണ്‍സണും 2 വീതം വിക്കറ്റുകളും വീഴ്ത്തി. പഞ്ചാബ് ബാറ്റിംഗ് നിരയില്‍ സെവാഗ് (2), ഗ്‌ളെന്‍ മാക്‌സ് വെല്‍ (6), ഡേവിഡ് മില്ലര്‍ (8), അക്ഷര്‍ പട്ടേല്‍ (2) എന്നിവര്‍ അതിവേഗം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. വൃദ്ധിമാന്‍ സാഹ (35), മനന്‍ വോറ (26) എന്നിവര്‍ മാത്രമാണ് അല്പ്പമെങ്കിലും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ച വച്ചത്.

കൊല്ക്കത്തയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ചൗള 23 റണ്‍ റണ്‍ വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അതേസമയം പരാജയപ്പെട്ട പഞ്ചാബിന് ഫൈനലില്‍ എത്താന്‍ ഒരു അവസരം കൂടിയുണ്ട്. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍  എലിമിനേറ്ററിലെ വിജയിയെ  തോല്‍പ്പിച്ചാല്‍  പഞ്ചാബിന് ഫൈനലിലെത്താം.

Scroll To Top