Friday December 15, 2017
Latest Updates

ഐടി തകരാറില്‍ മാറ്റര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം അവതാളത്തിലായി നിരവധി രോഗികളെ മറ്റാശുപത്രികളിലേക്ക് അയച്ചു

ഐടി തകരാറില്‍ മാറ്റര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം അവതാളത്തിലായി നിരവധി രോഗികളെ മറ്റാശുപത്രികളിലേക്ക് അയച്ചു

ഡബ്ലിന്‍: രാജ്യത്തെ ഏറ്റവും തിരക്കേറിയതെന്നു കരുതുന്ന മാറ്റര്‍ ഹോസ്പിറ്റലില്‍ ചികില്‍സയ്ക്കായി കാത്തിരിക്കുന്നത് 31254 രോഗികള്‍.ഇതിനിടെ സാങ്കേതികത്തകരാറുകള്‍ മൂലം നിരവധി രോഗികളെ കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് ആശുപത്രികളിലേക്ക് തിരിച്ചുവിട്ടുവെന്നും വിവരം ലഭിച്ചു.

ആശുപത്രിയിലെ എആന്റ് ഇ ഡിപ്പാര്‍ട്ട്മെന്റുകളുടെ പ്രവര്‍ത്തനവും ഐ.ടി തകരാറുകള്‍ മൂലം അവതാളത്തിലായി.ബുധനാഴ്ചയുണ്ടായ ഐടി തകരാറുകള്‍ മൂലം ഡോക്ടര്‍മാര്‍ക്ക് ഗുരുതരാവസ്ഥയിലായ രോഗികളെപ്പോലും പരിചരിക്കാന്‍ കഴിഞ്ഞില്ല.ഇവരെയെല്ലാം ആംബുലന്‍സുകളില്‍ ബീമൗണ്ട്,സെന്റ് ജയിംസ് ആശുപത്രികളിലേക്ക് അയയ്ക്കുകയായിരുന്നു.

ഡബ്ലിന്‍ സിറ്റിയില്‍ നിന്നുള്ള നിരവധി രോഗികള്‍ക്കും ചികില്‍സ നിഷേധിക്കപ്പെട്ടു. ഇവരെല്ലാം സെന്റ് വിന്‍സന്റ് ഹോസ്പിറ്റലിലാണ് ചികില്‍സ നേടിയത്.ആശുപത്രിയില്‍ ബുധനാഴ്ചയുണ്ടായ ഐസിടി തകര്‍ച്ച പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി അയര്‍ലണ്ട് ഈസ്റ്റ് ഹോസ്പിറ്റല്‍ ഗ്രൂപ്പ് വക്താവ് അറിയിച്ചു.രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികില്‍സയ്ക്കു കാത്തിരിക്കുന്ന ആശുപത്രികളിലൊന്നാണ് മാറ്ററെന്ന് നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചേസ് ഫണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

Scroll To Top