Tuesday October 16, 2018
Latest Updates

ഏഷ്യയില്‍ നിന്നുള്ള വിദഗ്ദ കര്‍ഷക തൊഴിലാളികള്‍ക്കും ഇനി അയര്‍ലണ്ടിലേക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും 

ഏഷ്യയില്‍ നിന്നുള്ള വിദഗ്ദ കര്‍ഷക തൊഴിലാളികള്‍ക്കും ഇനി അയര്‍ലണ്ടിലേക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും 

ഡബ്ലിന്‍:ഹോര്‍ട്ടി കള്‍ച്ചര്‍.ഡയറി ഫാം,ഇറച്ചി വ്യവസായം എന്നി കാര്‍ഷികാനുബന്ധ മേഖലകളില്‍ ഏഷ്യയില്‍ നിന്നടക്കമുള്ള യൂറോപ്പിന് പുറത്തുനിന്നുള്ളവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ തീരുമാനിച്ചു.ആദ്യഘട്ടത്തില്‍ നിയന്ത്രിതമായ അളവില്‍ മാത്രമേ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയുള്ളുവെങ്കിലും പിന്നീടിത് പുനഃപരിശോധിക്കും.

ഹോള്‍ട്ടിക്കള്‍ച്ചര്‍ മേഖലയില്‍ 500,ഡയറി ഫാം മേഖലയില്‍ 50,മീറ്റ് ഇന്‍ഡസ്ട്രി 250 എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയെന്ന് എന്റര്‍പ്രൈസ് മന്ത്രി ഹീതര്‍ ഹംഫ്രീസ് വെളിപ്പെടുത്തി.

ഈ പ്രത്യേക വര്‍ക്ക് പെര്‍മിറ്റ് പ്രകാരം എത്തുന്നവര്‍ക്ക് 22000 യൂറോ വാര്‍ഷിക സാലറിയും,വിദേശതൊഴിലാളികള്‍ക്ക് നല്‍കപ്പെടുന്ന മറ്റ് ആനുകൂല്യങ്ങളും,അവകാശങ്ങളും നല്‍കാനും തൊഴിലുടമ തയാറാവേണ്ടതുണ്ട്.താമസ സൗകര്യം,ഭാഷയിലുള്ള പരിശീലനം എന്നിവ നല്‍കാനും തൊഴിലുടമ സന്നദ്ധനായിരിക്കണം.

വിവിധ മേഖലകളില്‍ നിലവിലുള്ള അവിദഗ്ദ തൊഴിലാളികളുടെ കുറവ് സമ്പദ്വ്യവസ്ഥയെ പുറകോട്ടടിക്കുമെന്ന ബോധ്യത്തിലാണ് സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top