Wednesday January 18, 2017
Latest Updates

ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കലിന് വെങ്കല മെഡല്‍

ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കലിന് വെങ്കല മെഡല്‍

ഇഞ്ചിയോണ്‍: ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കലിന് വെങ്കലം. സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം മലേഷ്യയുടെ നിക്കോള്‍ ഡേവിഡിനോട് പരാജയപ്പെട്ടതോടെയാണ് ദീപികയ്ക്ക് വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നത്.

3- 0 ന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നിക്കോള്‍ ദീപികയെ പരാജയപ്പെടുത്തിയത്. വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നെങ്കിലും ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ താരമാണ് ദീപിക.

ദീപികയെ പരാജയപ്പെടുത്തിയ നിക്കോള്‍ പാതി ഇന്ത്യക്കാരിയാണ്. നിക്കോളിന്റെ പിതാവ് ഇന്ത്യന്‍ വംശജനാണ്. 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ വനിതാ ടീം ഇനത്തിലും ഇന്ത്യയ്ക്ക് ഇന്ന് വെങ്കല മെഡല്‍ ലഭിച്ചു. അനിഷ സയ്യിദ്, രാഹി ജീവന്‍ സര്‍ണൊബാത് എന്നിവരടങ്ങുന്ന ടീമാണ് മെഡല്‍ നേടിയത്. 1729 പോയിന്റോടെയാണ് വെങ്കലം നേടിയത്.

Scroll To Top