Thursday July 27, 2017
Latest Updates

ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം

ഇഞ്ചിയോന്‍: ഏഷ്യന്‍ ഗെയിംസ് ഹോക്കി സ്വര്‍ണ മെഡലിന് പിന്നാലെ കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. കബഡിയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ സ്വര്‍ണം നേടി. ഇറാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ പുരുഷ വനിതാ ടീമുകള്‍ കബഡിയില്‍ സ്വര്‍ണം നേടിയത്. പുരുഷന്മാര്‍ക്ക് ഇത് ഏഷ്യന്‍ ഗെയിംസിലെ തുടര്‍ച്ചയായ ഏഴാം കബഡി സ്വര്‍ണമാണ്. വനിതകള്‍ക്ക് രണ്ടാമത്തേതും.

1990 ല്‍ ഏഷ്യന്‍ ഗെയിംസില്‍ കബഡി ഉള്‍പ്പെടുത്തിയത് മുതല്‍ കബഡിയില്‍ പുരുഷ വിഭാഗം സ്വര്‍ണ മെഡല്‍ ഇന്ത്യ മറ്റാര്‍ക്കും വിട്ടു കൊടുത്തിട്ടില്ല. കളി അവസാനിക്കാന്‍ പത്ത് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ വരെ പിന്നിട്ട് നിന്ന ഇന്ത്യ അവസാന മിനിറ്റുകളിലാണ് മുന്നേറിയത്. സ്‌കോര്‍ 27-25. വനിതാ ടീം 31-21 ന് ഇറാനെ അട്ടിമറിച്ചാണ് തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ തായ്‌ലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ ഗെയിംസ് കബഡി സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരാണ് ഇറാന്‍.

Scroll To Top