Monday September 25, 2017
Latest Updates

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി; രണ്ട് മെഡല്‍ ഉറപ്പിച്ചു

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി; രണ്ട് മെഡല്‍ ഉറപ്പിച്ചു

ഇഞ്ചിയോണ്‍: ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം ഷൂട്ടിംഗ് ടീമിനത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം. ജിത്തു റായി, സമരേഷ് ജംഗ്, പ്രകാശ് നഞ്ചപ്പ എന്നിവരടങ്ങുന്ന ടീമാണ് വെങ്കലം നേടിയത്. 1743 പോയിന്‍ന്റോടെയാണ് വെങ്കലം നേടിയത്. ഗെയിംസിന്റെ ആദ്യ ദിനത്തില്‍ ജിത്തു റായിലൂടെ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ മെഡലും വനിതകളുടെ 20 മീറ്റര്‍ എയപിസ്റ്റളില്‍ നേട്ടം കൊയ്ത ശ്വേത ചൗധരിയിലൂടെ ഒരു വെങ്കലവും ലഭിച്ചിരുന്നു.

ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ, ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാം സ്ഥാനത്ത് ആതിഥേയരായ കൊറിയയും തുടരുന്നു. അതേസമയം 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ നിന്ന് ജിത്തു റായ് പുറത്തായി.

വനിതാ ബാഡ്മിന്റണില്‍ ഇന്ത്യ സെമിയില്‍ കടന്നു. സൈന നെഹ്വാളും പിവി സിന്ധുവും ഉള്‍പ്പെടുന്ന ടീമാണ് സെമി ബെര്‍ത്ത് ഉറപ്പിച്ചത്. ഇതോടെ ഇന്ത്യ ഒരു മെഡല്‍ കൂടി ഉറപ്പിച്ചു. സെമിയില്‍ പരാജയപ്പെട്ടാലും വെങ്കല മെഡല്‍ ഉറപ്പാണ്. മലയാളി താരം ദീപിക പള്ളിക്കളിലൂടെ സ്‌ക്വാഷിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.

Scroll To Top