Thursday November 23, 2017
Latest Updates

ഏഡ് ഷീരാന്‍ മ്യൂസിക് പ്രോഗ്രാം ;മൂന്ന് ലക്ഷം ടിക്കറ്റുകള്‍ ഒറ്റ ദിനം കൊണ്ട് തീര്‍ന്നു,അയര്‍ലണ്ടിനിത് സര്‍വകാല റെക്കോര്‍ഡ്

ഏഡ് ഷീരാന്‍ മ്യൂസിക് പ്രോഗ്രാം ;മൂന്ന് ലക്ഷം ടിക്കറ്റുകള്‍ ഒറ്റ ദിനം കൊണ്ട് തീര്‍ന്നു,അയര്‍ലണ്ടിനിത് സര്‍വകാല റെക്കോര്‍ഡ്

ഡബ്ലിന്‍ :അടുത്ത വര്‍ഷം മെയ് മാസം നടക്കുന്ന അമേരിക്കന്‍ ഗായകഏഡ് ഷീരാന്റെ മ്യൂസിക് പ്രോഗ്രാമിന്റെ ടിക്കറ്റുകള്‍ ഒറ്റ ദിവസം കൊണ്ട് വിറ്റുതീര്‍ന്നു. ഇനി ഫീനിക്സിലെ 2018 മെയ് 16ലെ പ്രോഗ്രാമിന്റെ ഏതാനും ടിക്കറ്റുകള്‍ മാത്രമാണ് സംഘാടകര്‍ കരുതിയിരിക്കുന്നത്.

300000 ടിക്കറ്റുകളാണ് ഒറ്റ ദിനം കൊണ്ട് തീര്‍ന്നത്. അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവമില്ല. ഇതൊരു സര്‍വകാല റെക്കോഡാണെന്നാണ് റിപോര്‍ട്.ഡബ്ലിന്‍,ബെല്‍ഫാസ്റ്റ്,ഗാല്‍വെ,കോര്‍ക്ക്എന്നിവിടങ്ങളിലാണ് സംഗീത പരിപാടി നടക്കുന്നത്.ടിക്കറ്റ് വില്‍പ്പന കേന്ദ്രങ്ങളില്‍ ജൂലൈ എട്ടുമുതല്‍ ആരാധകരുടെ ക്യു തുടങ്ങിയിരുന്നു.

നാടിന്റെ മുക്കിനും മൂലയില്‍ നിന്നുമെല്ലാം ആരാധകര്‍ ടിക്കറ്റിനായി എത്തി.ടിക്കറ്റുകളുടെ കരിഞ്ചന്ത വില്‍പ്പന തടയുന്നതിനായി ക്രഡിറ്റ് കാര്‍ഡ് മുഖേനയാണ് ടിക്കറ്റ് വിറ്റഴിച്ചത്. അതിനിടെ ടിക്കറ്റുകളെടുത്തവര്‍ അവ ഓണ്‍ലൈനിലൂടെ വീണ്ടും വിറ്റഴിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് ആക്ഷേപമുയര്‍ന്നു. ഇതിനെതിരെ ശക്തമായ താക്കീതുമായി സംഘാടകരും രംഗത്തുവന്നു.

സെക്കന്‍ഡറി ടിക്കറ്റിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന കര്‍ശന നിലപാടാണ് ഏഡിനും ടീമിനുമുള്ളതെന്നു പ്രമോട്ടര്‍മാരായ ഐയ്ക്കന്‍ വക്താവ് വ്യക്തമാക്കി.വീണ്ടും വില്‍ക്കപ്പെടുന്ന ടിക്കറ്റുകള്‍ വിലയില്ലാത്തതാകുമെന്നും വക്താവ് പറഞ്ഞു.ഷീരാന്‍ തന്റെ അയര്‍ലണ്ട് ടൂര്‍ അടുത്ത മെയ് മാസത്തിലാണെന്നു പ്രഖ്യാപിച്ചതു മുതല്‍ ആരാധകരും ഫാന്‍സ് അസോസിയേഷനുമെല്ലാം ടിക്കറ്റിനായി കാത്തിരിക്കുകയായിരുന്നു.

കോര്‍ക്കിലെ Pairc Ui Chaoimh,,ബെല്‍ഫാസ്റ്റിലെ ബൗച്ചര്‍ റോഡിലെ പ്ലേയിംഗ് ഫീല്‍ഡ്,ഗാല്‍വേയിലെ പിയേഴ്സ് സ്റ്റേഡിയം,ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്ക് എന്നിവിടങ്ങളിലാണ് പ്രോഗ്രാം നടക്കുക.ജനപ്രിയഗായകന്‍ രണ്ട് സംഗീത പരിപാടികള്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചിരുന്നു.അവയുടെ ടിക്കറ്റുകള്‍ അഞ്ച് മിനിറ്റിനുള്ളല്‍ തീര്‍ന്നിരുന്നു

Scroll To Top