Monday May 29, 2017
Latest Updates

എ, ബി, എബി രക്ത ഗ്രൂപ്പുള്ള സ്ത്രീകളില്‍ ടൈപ്പ് 2 ഡയറ്റിസിന് സാധ്യത കൂടുതലെന്ന് പഠനം

എ, ബി, എബി രക്ത ഗ്രൂപ്പുള്ള സ്ത്രീകളില്‍ ടൈപ്പ് 2 ഡയറ്റിസിന് സാധ്യത കൂടുതലെന്ന് പഠനം

എ, ബി, എബി രക്ത ഗ്രൂപ്പുള്ള സ്ത്രീകളില്‍ ടൈപ്പ് 2 ഡയറ്റിസിന് സാധ്യത കൂടുതലെന്ന് പഠനം. അതേസമയം ഒ രക്ത ഗ്രൂപ്പുകാരില്‍ പ്രമേഹ സാധ്യത കുറയുന്നതായും പഠനത്തില്‍ കണ്ടെത്തി. ഫ്രാന്‍സിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ എപ്പിഡമിയോളജി ആന്‍ഡ് പോപ്പുലേഷന്‍ ഹെല്‍ത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

80,000 സ്ത്രീകളില്‍ നിന്ന് രക്ത സാമ്പിളുകള്‍ സ്വീകരിച്ച് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് പഠന റിപ്പോര്‍ട്ട് രൂപീകരിച്ചത്. ഒ രക്ത ഗ്രൂപ്പുള്ളവരുമായി താരതമ്യം ചെയ്താല്‍ എ രക്ത ഗ്രൂപ്പുകാരില്‍ ടൈപ്പ് 2 ഡയബറ്റി സ് വരാനുള്ള സാധ്യത 10 ശതമാനം കൂടുതലാണ്. ബി ഗ്രൂപ്പുകാരില്‍ ഇത് 21 ശതമാനം കൂടുന്നു. എബി ഗ്രൂപ്പുകാരില്‍ ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് ടൈപ്പ് 2 ഡയബറ്റിസ് വരാനുള്ള സാധ്യത 17 ശതമാനം കൂടുതലാണ്. ഇത് ആദ്യമായാണ് പ്രമേഹവും രക്ത ഗ്രൂപ്പും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ശാസ്ത്ര ലോകത്തിനു സൂചന ലഭിക്കുന്നത്.

എ, ബി, എബി രക്ത ഗ്രൂപ്പുകാരില്‍ ഓ ഗ്രൂപ്പുകാരെ അപേക്ഷിച്ച് പ്രമേഹ സാധ്യത കൂടുന്നതിന്റെ കൃത്യമായ കാരണം ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. ഇതിനു പിന്നില്‍ ഒന്നിലധികം കാരണങ്ങള്‍ ഉണ്ടാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ടൈപ്പ് 2 ഡയബറ്റിസുമായി ബന്ധപ്പെട്ട വിവിധ മോളിക്യൂളുകളുമായും എ, ബി, എബി ഗ്രൂപ്പുകള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇതും പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതിന്റെ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Scroll To Top