Saturday November 25, 2017
Latest Updates

എ ഐ ബി തുടക്കമിട്ടു,മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറയ്ക്കാനൊരുങ്ങി മറ്റു ബാങ്കുകളും:ഭവനമേഖലയില്‍ പുതുപ്രതീക്ഷകള്‍ 

എ ഐ ബി തുടക്കമിട്ടു,മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറയ്ക്കാനൊരുങ്ങി മറ്റു ബാങ്കുകളും:ഭവനമേഖലയില്‍ പുതുപ്രതീക്ഷകള്‍ 

ഡബ്ലിന്‍:യൂറോപ്പിലെ ഏറ്റവും കൂടിയ പലിശനിരക്കുള്ള രാജ്യമെന്ന ദുഷ്‌പേരിനിടയില്‍ വായ്പകള്‍ വാങ്ങാന്‍ ആളില്ലെന്ന പ്രതിസന്ധി പരിഹരിക്കാനൊരുങ്ങി ഐറിഷ് ബാങ്കുകള്‍.വായ്പാ ആവശ്യക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതിനെത്തുടര്‍ന്ന് ഭവന വായ്പ കൂടുതല്‍ ഉദാരമാക്കുകയാണ് അയര്‍ലണ്ടിലെ ബൈക്കുകള്‍.

ഇതിന് തുടക്കമിട്ട് നവംബര്‍ ഒന്ന് മുതല്‍ വേരിയബിള്‍ വായ്പാ പലിശ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.ഇതോടെ ബാങ്ക് ഓഫ് ഓഫ് അയര്‍ലണ്ടുമായി വേരിയബിള്‍ പലിശ നിരക്കില്‍ 1.35 % കുറഞ്ഞ വ്യത്യാസത്തിന് ലോണ്‍ നല്‍കാന്‍ എ ഐ ബിയ്ക്കാവും.

ബാങ്ക് ഓഫ് അയര്‍ലണ്ടാവട്ടെ മൂന്നു ശതമാനം കാഷ് ബാക്ക് പുതിയ ഭവന വായ്പക്കാര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പുറമെ പലിശ നിരക്കിലും ഇളവ് നല്‍കാനും നിര്‍ബന്ധിതരാവുകയാണ് എന്നാണ് സൂചനകള്‍.പെര്‍മനന്റ് ടിഎസ് ബി അടക്കമുള്ള ബാങ്കുകളും പലിശ നിരക്ക് കുറയ്ക്കാനുള്ള നീക്കത്തിലാണ്.

ഭവനമേഖലയില്‍ വരാനിരിക്കുന്ന തകര്‍ച്ചയുടെ ഭാഗമായി ഇനിയും വായ്പാനിരക്കുകള്‍ കുറയുമെന്നാണ് വിദഗ്ദമതം.കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കി മാര്‍ക്കറ്റിനെ കൂടുതല്‍ ഉദാരമാക്കാനും,മത്സരക്ഷമാക്കാനും ഒരുങ്ങുകയാണ് ബാങ്കുകള്‍.2019 ഓടെ ഐറിഷ് ഭവനമേഖലയുടെ നിലവിലുള്ള പ്രതിസന്ധി ഇല്ലാതാകുമെന്നും,യഥേഷ്ടം വീടുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്നുമാണ് വിലയിരുത്തല്‍.

Scroll To Top