Sunday June 25, 2017
Latest Updates

എല്ലാവരേയും സന്തോഷിപ്പിക്കാനാവില്ലല്ലോയെന്ന് വരദ്കര്‍: ബ്രക്സിറ്റ് ഉടമ്പടികള്‍ നേടുന്നതിന് പ്രഥമ പരിഗണന

എല്ലാവരേയും സന്തോഷിപ്പിക്കാനാവില്ലല്ലോയെന്ന് വരദ്കര്‍: ബ്രക്സിറ്റ് ഉടമ്പടികള്‍ നേടുന്നതിന് പ്രഥമ പരിഗണന

ഡബ്ലിന്‍ :ബ്രക്സിറ്റ് ഉടമ്പടികള്‍ നേടിയെടുക്കുന്നതിനാവും പ്രഥമ പരിഗണനയെന്ന് ഫിനഗേലിന്റെ പുതിയ നേതാവ് ലിയോ വരദ്കര്‍.ഗര്‍ഭഛിദ്രം സംബന്ധിച്ച് റഫറണ്ടം നടത്തുമെന്നും പറഞ്ഞ അദ്ദേഹം പക്ഷേ നേരത്തേ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞു. തന്റെ സഹപ്രവര്‍ത്തകരെയെല്ലാം സന്തോഷിപ്പിക്കുന്നതാവും മന്ത്രിസഭാ രൂപീകരണമെന്ന് വരദ്കര്‍ സൂചിപ്പിച്ചു.ഫിനഗേല്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാന്‍ഷന്‍ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വരദ്കര്‍.

സൈമണ്‍ കോവ്നെയുമായി ചര്‍ച്ച നടത്തിയെന്നു പറഞ്ഞ വരദ്കര്‍ വീണ്ടും കോവ്നെയുമായി കാണുമെന്നും അറിയിച്ചു.എല്ലാവരേയും സന്തോഷിപ്പിക്കാനാവില്ലെന്നത് പ്രകൃതി നിയമമാണെന്നു വരദ്കര്‍ പറഞ്ഞു.

കോവ്നെയെ ഉപപ്രധാനമന്ത്രിയാക്കുമോയെന്ന ചോദ്യത്തിന് നമുക്ക് ഇപ്പോള്‍ത്തന്നെ നല്ലൊരു ആള്‍ ഉണ്ടല്ലോയെന്നായിരുന്നു മറുപടി.ഫീയനാ ഫെയ്ല്‍ നേതാവുമായും മറ്റു നേതാക്കളുമായി ചര്‍ച്ചയ്ക്കു ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു ബജറ്റുകള്‍ തയ്യാറാക്കേണ്ട ഉത്തരവാദിത്വമുണ്ട്.അത് നിറവേറ്റണം.ആരോപണ വിധേയയായ ഗാര്‍ഡാ കമ്മീഷണര്‍ നോയിറിന്‍ സുല്ലിവാന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് സര്‍ക്കാരിന് അവരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നായിരുന്നു പ്രതികരണം.

Scroll To Top