Wednesday September 26, 2018
Latest Updates

എലേനോര്‍ കൊടുങ്കാറ്റ് ഡബ്ലിന്‍,ലീമെറിക്ക് മേഖലകളിലേയ്ക്കും,ഇന്ന് രാത്രി 9 വരെ ഓറഞ്ച് അലേര്‍ട്ട്,നാളെ വൈകിട്ട് വരെ കാറ്റ് തുടരും

എലേനോര്‍ കൊടുങ്കാറ്റ് ഡബ്ലിന്‍,ലീമെറിക്ക് മേഖലകളിലേയ്ക്കും,ഇന്ന് രാത്രി 9 വരെ ഓറഞ്ച് അലേര്‍ട്ട്,നാളെ വൈകിട്ട് വരെ കാറ്റ് തുടരും

ഡബ്ലിന്‍:മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ചെത്തുന്ന എലേനോര്‍ കൊടുങ്കാറ്റ് ഡബ്ലിന്‍ നഗരമുള്‍പ്പെടുന്ന ലിന്‍സ്റ്റര്‍,ലീമെറിക്ക് നഗരമുള്‍പ്പെടുന്ന മണ്‍സ്റ്റര്‍,സൗത്ത് ഗോള്‍വേ മേഖലകളില്‍ പരക്കെ നാശം വിതയ്ക്കുന്ന ശക്തിയുള്ളതാവാമെന്ന് മുന്നറിയിപ്പ്.ഈ മേഖലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനൊപ്പം,രാജ്യമൊട്ടാകെ യെല്ലോ അലേര്‍ട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന്(ചൊവ്വാ) വൈകിട്ട് 4 മുതല്‍ 9 വരെയാണ് ഓറഞ്ച് ജാഗ്രതമുന്നറിയിപ്പ് നിലനില്‍ക്കുക.എന്നാല്‍ യെല്ലോ വാണിംഗ് ബുധനാഴ്ച വൈകിട്ട് വരെ നിലനില്‍ക്കും.തെക്കു പടിഞ്ഞാറന്‍ ദിശയില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് എലേനോര്‍ കൊടുങ്കാറ്റ് വന്നുകൊണ്ടിരിക്കുന്നതെന്ന് മെറ്റ് എറാന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ മുന്നറിയിപ്പില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഭവിഷ്യത്തുകള്‍ ഇത്തവണത്തെ കൊടുങ്കാറ്റ് വഴി ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ദര്‍ പറയുന്നു.താപനില വര്‍ദ്ധിക്കുമെങ്കിലും,കോസ്റ്റല്‍ മേഖലയില്‍ ഒട്ടാകെ വെള്ളപ്പൊക്കത്തിന് ഇത്തവണത്തെ കൊടുങ്കാറ്റ് കാരണമാവുമെന്ന് ഉറപ്പാണ്.ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Scroll To Top