Tuesday August 22, 2017
Latest Updates

എരുമേലിയില്‍ പന്നിയിറച്ചി വിളമ്പിയ സംഭവത്തെ വിവാദമാക്കാന്‍ ഒരു വിഭാഗം ശ്രമിച്ചുവെന്ന് ആരോപണം

എരുമേലിയില്‍ പന്നിയിറച്ചി വിളമ്പിയ സംഭവത്തെ വിവാദമാക്കാന്‍ ഒരു വിഭാഗം ശ്രമിച്ചുവെന്ന് ആരോപണം


എരുമേലി:എന്‍ സി സി കേഡറ്റുകള്‍ക്ക് പന്നിമാംസം വിളമ്പിയെന്ന ആരോപണത്തെ ചൊല്ലി ഒരു സംഘം ആള്‍ക്കാര്‍  സംഘര്‍ഷം സൃഷ്ട്ടിക്കാന്‍ ശ്രമിച്ചതായി ആക്ഷേപമുയര്‍ന്നു.എരുമേലി സെന്റ് തോമസ് സ്‌കൂളിലെ എന്‍ സി സി യുടെ ചുമതലയുള്ള അദ്ധ്യാപകന്‍ കേഡറ്റുകള്‍ക്ക് എത്തിച്ചു കൊടുത്ത ഭക്ഷണവിഭവങ്ങളില്‍ പന്നി ഇറച്ചിയും ഉള്‍പ്പെട്ടിരുന്നു.പന്നി ഇറച്ചി മുസ്ലീം വിദ്യാര്‍ഥികള്‍ ഒഴിവാക്കണമെന്നും നോമ്പുള്ളവര്‍ ഭക്ഷണം കഴിക്കെരുതെന്നന്നും അവര്‍ക്ക് വീട്ടില്‍ പോകാമെന്ന മുന്നറിയിപ്പോടെയുമാണ് കേഡറ്റുകള്‍ക്ക് അധ്യാപകന്‍ ഭക്ഷണം ക്രമീകരിച്ചിരുന്നത്.

മുസ്ലീം വിദ്യാര്‍ഥികള്‍ അധ്യാപകന്റെ നിര്‍ദേശം അനുസരിച്ച് വീടുകളിലേയ്ക്ക് മടങ്ങുകയും ചെയ്തു.ഈ വിവരം വീട്ടുകാരുമായി പങ്കുവെച്ച ചില വിദ്യാര്‍ഥികളുടെ വാക്കുകളെ ഒരു പറ്റം രക്ഷിതാക്കള്‍ വളച്ചൊടിക്കുകയും പന്നി മാംസം തിന്നാന്‍ അദ്ധ്യാപകന്‍ നിര്‍ബന്ധിച്ചു എന്ന് പ്രചരിപ്പിക്കുകയുമായിരുന്നു.

ഇതേ ചൊല്ലി എരുമേലി സ്‌കൂള്‍ ഉപരോധിച്ച ഒരു സംഘം പൊതു വിദ്യാലയത്തില്‍ പന്നി മാംസം വിളമ്പാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ,അനാവശ്യ കിംവദന്തി പരത്തി കൂടുതല്‍ ആള്‍ക്കാരെ വിളിച്ചു വരുത്തുകയും ചെയ്തു.ഇവരില്‍ ഒരു കൂട്ടം അധ്യാപകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.സ്‌കൂളിലെ എന്‍ സി സി കേഡറ്റുകള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ നിജസ്ഥിതി വെളിപ്പെടുത്തിയെങ്കിലും സംഘര്‍ഷക്കാര്‍ അടങ്ങിയില്ല.

സോഷ്യല്‍ മീഡിയിലും,ചന്ദ്രിക അടക്കമുള്ള പത്രങ്ങളിലും മുസ്ലീം വിദ്യാര്‍ഥികളെ പന്നിയിറച്ചി തീറ്റിച്ചു എന്ന നിലയിലാണ് വാര്‍ത്ത പ്രചരിക്കപ്പെട്ടത്.ചിലരാവട്ടെ മൂവാറ്റുപുഴ ആവര്‍ത്തിക്കും എന്നും മറ്റുമുള്ള മുന്നറിയിപ്പ് നല്‍കാനാണ് അവസരത്തെ വിനിയോഗിച്ചത്.കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരും സംഭവത്തോട് പ്രതീകരിച്ചത്.സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കിയപ്പോള്‍ ചന്ദ്രികദിനപത്രം വാര്‍ത്ത തന്നെ മാറ്റിക്കളഞ്ഞു.

മത സൗഹര്‍ദത്തിനു പേര് കേട്ട സ്ഥലമാണ് എരുമേലി.ഇവിടെ ഇത്തരം ഒരു സംഭവം ഉണ്ടായതില്‍ ഖെദിക്കുന്നവരാണേറെ.പൊതുസ്‌കൂളുകളില്‍ ഏതെങ്കിലും ഒരു ഭക്ഷണ പദാര്‍ഥം വിളംബരുതെന്ന് ഒരുപൊതു നിയമത്തിലും പറയുന്നില്ല.മുസ്ലീമുകള്‍ക്ക് ഹറാമായത് പോലെ തന്നെ തിരുവിതാംകൂര്‍ മേഖലയിലെ ക്രിസ്ത്യാനികള്‍ക്ക് ഇഷ്ട്ടവിഭവവുമാണ് പന്നിയിറച്ചി.

എന്നാല്‍ എരുമേലിയിലെ അദ്ധ്യാപകനാവട്ടെ മുസ്ലീമുകളായ കേഡറ്റുകള്‍ ആ ഭക്ഷണം കഴിക്കരുത് എന്ന് മുന്നറിയിപ്പ് നല്കിയതായി എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.എന്നാല്‍ അധ്യാപകനെതിരെ നടപടി വേണമെന്ന മുറവിളിയുമായി ഒരു വിഭാഗം സംഘടിക്കുകയായിരുന്നു.അധ്യാപകനെ സംഭവ സ്ഥലത്ത് നിന്നും മാറ്റുന്നിടം വരെ പ്രതിഷേധിച്ച ജനക്കൂട്ടം പിരിഞ്ഞുപോയില്ല.

സംഘര്‍ഷം ഉണ്ടാക്കാനും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എരുമേലിയിലെ സെന്റ് തോമസ് സ്‌കൂളിന്റെ സല്‍പ്പേര് ചീത്തയാക്കാനും ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ക്ക് സാധാരണക്കാരായ മറ്റൊരു വിഭാഗം സമുദായാംഗങ്ങള്‍ വഴിപ്പെട്ടു പോകുകയായിരുന്നു എന്നാണ് സൂചനകള്‍.

ഇതേ വിഭാഗത്തിന്റെ പ്രധിഷേധം തണുപ്പിക്കാന്‍ വേണ്ടി അധ്യാപകനെയും സ്‌കൂള്‍ ഹെഡ്മാസ്റ്ററെയും സസ്‌പെന്ഡ് ചെയ്യാന്‍ കാഞ്ഞിരപ്പള്ളി രൂപത കോര്‍പറെറ്റ് മാനെജ്‌മെന്റ് തയാറാവുകയായിരുന്നുവത്രേ.

Scroll To Top