Monday October 15, 2018
Latest Updates

എയറിനെ പിന്തള്ളി പുതിയ ബ്രോഡ്ബാന്‍ഡ് കമ്പനി ഗ്രാമീണമേഖലയിലേയ്ക്ക്,നാഷണല്‍ ബ്രോഡ് ബാന്‍ഡ് പദ്ധതി അനിശ്ചിതത്തിലേയ്ക്ക് 

എയറിനെ പിന്തള്ളി പുതിയ ബ്രോഡ്ബാന്‍ഡ് കമ്പനി ഗ്രാമീണമേഖലയിലേയ്ക്ക്,നാഷണല്‍ ബ്രോഡ് ബാന്‍ഡ് പദ്ധതി അനിശ്ചിതത്തിലേയ്ക്ക് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഗ്രാമീണമേഖലയിലെ ബ്രോഡ്ബാന്‍ഡ് സേവനമേഖലയില്‍ നിന്നും എയര്‍ പിന്മാമാറുന്നു. നാഷണല്‍ ബ്രോഡ്ബാന്‍ഡ് ടെന്‍ഡറില്‍ നിന്ന് എയര്‍ പിന്മാറിയതോടെയാണ് ഇതിന് കളമൊരുങ്ങിയത്.

എയറിന്റെ അഭാവത്തില്‍ ബ്രോഡ്ബാന്റ് ലേലത്തില്‍ പങ്കെടുത്ത ഇനെറ്റിനായിരിക്കും അടുത്ത കരാര്‍ ലഭിക്കുക. ഇക്കാര്യം ഇനെറ്റ് വൃത്തങ്ങളും സ്ഥിരീകരിച്ചു. ഇനെറ്റുമായി ചേര്‍ന്ന് ഗ്രാമീണമേഖലകള്‍ക്ക് ഈന്നല്‍ നല്‍കികൊണ്ട് അഞ്ച്ലക്ഷത്തിന് മുകളില്‍ ആളുകളിലേക്ക് ഇന്റര്‍നെറ്റ് കണ്ക്ടിവിറ്റി എത്തിക്കാനാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞാഴ്ച നടന്ന കമ്പനിതല ചര്‍ച്ചയിലാണ് എയര്‍ ടെന്‍ഡറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുത്തത്. ടെന്‍ഡര്‍ പ്രൊസസുകളില്‍ ഉണ്ടാകുന്ന സങ്കീര്‍ണതകളും വിലനിശ്ചയത്തിലുണ്ടാകുന്ന തകരാറുകളുമാണ് പിന്മാറ്റത്തിന് കാരണമെന്ന് കമ്പനി വ്യക്തങ്ങള്‍ അറിയിക്കുന്നത്.

എയറിന്റെ പെട്ടെന്നുള്ള പിന്മാറ്റം രാജ്യത്തെ വീടുകളെ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദ നാഷ്ണ്ല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതിയെ തകര്‍ക്കുമെന്നും അഭിപ്രായങ്ങളുണ്ട്. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ഇതെന്നും എതിരാളികള്‍ ആരോപിക്കുന്നു.

രാജ്യത്തെ വീടുകളിലേക്കും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളിലേക്കും ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നതിനായാണ് 2012 ആഗസ്റ്റില്‍ ദ നാഷ്ണ്ല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ആരംഭിച്ചത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ഈ പദ്ധതി ജനങ്ങളിലെത്തിച്ചത്.നേരത്തെ വോഡഫോണുമായി ചേര്‍ന്ന് ESB എന്ന കമ്പനി നാഷ്ണല്‍ ബ്രോഡ്ബാന്‍ഡിന്റെ കരാറില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും ഇവരും ഇത്തരത്തില്‍ പിന്മാറുകയായിരുന്നു

Scroll To Top